പഞ്ചാബിൽ കുടുങ്ങിയ 300 യു.എസ് പൗരന്മാരെ തിരിച്ചയച്ചു

ലുധിയാന: ലോക് ഡൗണിനെ തുടർന്ന് ലുധിയാന അടക്കം പഞ്ചാബിലെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ 300 യു.എസ് പൗരന്മാരെ തിരിച്ചയച ്ചു. അമേരിക്കൻ എംബസി തയാറാക്കിയ പ്രത്യേക വിമാനത്തിലാണ് പൗരന്മാരെ സ്വദേശത്തേക്ക് അയച്ചത്.

ലുധിയാനയിൽ കുടുങ്ങി കിടന്നവരെ പ്രത്യേക ബസിൽ ഡൽഹിയിൽ എത്തിക്കുകയായിരുന്നു. ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് സംഘം യാത്ര തിരിച്ചതെന്ന് എംബസി അധികൃതർ അറിയിച്ചു.

ലോക് ഡൗണിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര, ആഭ്യന്തര വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു.

Tags:    
News Summary - 300 US nationals evacuated from Ludhiana punjab-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.