ലഖ്നോ: ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ പഞ്ചസാര മില്ലില്‍ നിന്ന് ചോര്‍ന്ന വിഷ വാതകം ശ്വസിച്ച് സമീപത്തെ സ്കൂളിലെ 300 കുട്ടികള്‍ അവശനിലയിലായി. ഇന്ന് രാവിലെ സരസ്വതി ശിശു മന്ദിരത്തിലാണ് സംഭവം. ശ്വാസതടസ്സം, ചർദ്ദി, വയറു വേദന, തലചുറ്റൽ, കണ്ണ് നീറൽ എന്നിവയാണ് കുട്ടികൾക്കുണ്ടായത്.
35 കുട്ടികളുടെ അവസ്ഥ ഗുരുതരമാണെന്നും 15 പേരെ മീററ്റിലേക്ക് മാറ്റിയതായും ജില്ലാ ഉദ്യോഗസ്ഥൻ സുർജിത് സിങ് പറഞ്ഞു. മറ്റു കുട്ടികളുടെ നിലയില്‍ ആശങ്കപ്പെടാനില്ലെന്നും പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടതായും അധികൃതര്‍ പറഞ്ഞു.
ഏറെക്കാലമായി അടച്ചിട്ടിരുന്ന മില്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനു വേണ്ടി ശുചീകരണ പ്രവര്‍ത്തനത്തിലായിരുന്നു. ഇതിനിടെയായിരിക്കാം വാതകചോര്‍ച്ച ഉണ്ടായതെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.