മഹോബ: ഉത്തർ പ്രദേശിൽ ട്രക്ക് മറിഞ്ഞ് മുന്ന് അന്തർസംസ്ഥാന തൊഴിലാളികൾ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഝാൻസി -മിർസാപുർ ഹൈവേയിൽ തിങ്കളാഴ്ച അർധരാത്രിയാണ് സംഭവം.
ഡൽഹിയിൽ നിന്നും കിഴക്കൻ യു.പിയിലെ സ്വന്തം നാടുകളിലേക്ക് മടങ്ങിയ 17 പേരാണ് യാത്രസംഘത്തിലുണ്ടായിരുന്നത്. ടയർ പൊട്ടിയതാണ് അപകട കാരണമെന്ന് മഹോബ എസ്.പി എം.എൽ പട്ടീദാർ പറഞ്ഞു.
ലോക്ഡൗണിനെത്തുടർന്ന് വിവിധ ഇടങ്ങളിൽ കുടുങ്ങി സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന അന്തർ സംസ്ഥാന തൊഴിലാളികളുടെ ജീവൻ റോഡുകളിൽ പൊലിഞ്ഞ ഏറ്റവും പുതിയ സംഭവമാണിത്. ശനിയാഴ്ച പുലർച്ചെ യു.പിയിലെ ഔരയ്യയിൽ നടന്ന അപകടത്തിൽ 26 തൊഴിലാളികളാണ് മരിച്ചത്. ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. കുറഞ്ഞത് 50 തൊഴിലാളികളാണ് കഴിഞ്ഞ 10 ദിവസത്തിനിടെ റോഡപകടങ്ങളിൽ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.