Posted On
date_range Updated On
date_range ഗോവയിൽ വാഹനാപകടം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
വാസ്കോ: ഗോവയിൽ കാർ അപകടത്തിൽപ്പെട്ട് സഹോദരങ്ങളടക്കം മൂന്ന് മലയാളി യുവാക്കൾ മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ പൊടിയന്‍റെ മക്കളായ വിഷ്ണു (25), കണ്ണൻ (22), വലിയഴീക്കൽ അയ്യത്ത് തെക്കതിൽ ചന്ദ്രദാസ് മിനി ദമ്പതികളുടെ മകൻ നിതിൻ ദാസ് (25) എന്നിവരാണ് മരിച്ചത്. നേവിയിൽ ജീവനക്കാരനാണ് വിഷ്ണു .
ഇവരുടെ സുഹൃത്തുക്കളായ വലിയഴീക്കൽ തെക്കടത്ത് അഖിൽ (24) പുത്തൻപറമ്പിൽ വിനോദ് കുമാർ (24) എന്നിവരെ ഗുരുതര പരിക്കുകളോടെ ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്.
ഇവർ സഞ്ചരിച്ച കാർ ദേശീയപാത 66 ബിയിൽ സുവാരി ഗേറ്റിനു സമീപം ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽപ്പെട്ടവരിൽ മൂന്നുപേർ വിനോദ സഞ്ചാരത്തിനെത്തിയവരും മരിച്ച നിതിൻദാസും വിഷ്ണുവും ഗോവയിൽ ജോലി ചെയ്യുന്നവരുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.