അറസ്റ്റിലായ പ്രതികൾ കടപ്പാട്: ഇന്ത്യ ടുഡേ
Posted On
date_range Updated On
date_range ലൈംഗികാതിക്രമം തടഞ്ഞതിന് സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവാവിനെ കൊലപ്പെടുത്തിയ മൂന്ന് പേർ പിടിയിൽ
ന്യൂഡൽഹി: ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിലായി. സെപ്റ്റംബർ 10ന് വടക്കൻ ഡൽഹിയിലെ വസീറാബാദിലാണ് സംഭവം.
'മരിച്ച സാഹിലിൻെറ സുഹൃത്തായ പ്രിയയാണ് പ്രധാന പ്രതി. മദ്യ ലഹരിയിലായിരുന്ന സാഹിൽ 24കാരിയായ പ്രിയക്കെതിരെ ലൈംഗികാതിക്രമത്തിന് മുതിർന്നതിനെത്തുടർന്നാണ് സംഭവങ്ങളുടെ തുടക്കം. സാഹിലിനെ എതിർക്കാൻ ശ്രമിച്ച പ്രിയയെ അയാൾ സിഗരറ്റ് കൊണ്ട് പൊള്ളിക്കുകയായിരുന്നു. ഇത് കണ്ട് മറ്റ് രണ്ട് പ്രതികൾ കൂടി ചേർന്ന് ഇയാളെ മർദ്ദിച്ചു. ശേഷം ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി'- പൊലീസ് ഉദ്യോഗസ്ഥൻപറഞ്ഞു.
പ്രിയയുടെ സുഹൃത്തും സഹോദരങ്ങളിൽ ഒരാളുമാണ് മറ്റ് രണ്ട് പ്രതികൾ. കൊലപാതക ശേഷം പ്രതികൾ മൃതദേഹം തെരുവിൽ ഉപേക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.