ന്യൂ​​ഡ​​ൽ​​ഹി: പ​​ശ്ചി​​മ ബം​​ഗാ​​ളി​​ൽ എ​​സ്.​​ഐ.​​ആ​​ർ ന​​ട​​പ​​ടി​​ക​​ൾ​​ക്കു​​ശേ​​ഷം വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​വ​​രെ ഒ​​ഴി​​വാ​​ക്കാ​​നാ​​യി ട്രൈ​​ബ്യൂ​​ണ​​ലു​​ക​​ൾ​​ക്ക് മു​​ന്നി​​ൽ സ​​മ​​ർ​​പ്പി​​ക്ക​​പ്പെ​​ട്ട അ​​പ്പീ​​ലു​​ക​​ൾ മു​​സ്‍ലിം വോ​​ട്ട​​ർ​​മാ​​രെ ല​​ക്ഷ്യ​​മി​​ട്ട​​താ​​ണെ​​ന്ന് ക​​ണ​​ക്കു​​ക​​ൾ. ജു​​ഡീ​​ഷ്യ​​ൽ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​രി​​ശോ​​ധി​​ച്ചു വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യി​​ൽ നി​​ല​​നി​​ർ​​ത്താ​​ൻ ഉ​​ത്ത​​ര​​വി​​ട്ട വ്യ​​ക്തി​​ക​​ളെ വീ​​ണ്ടും നീ​​ക്കം ചെ​​യ്യാ​​ൻ ബ​​ന്ധ​​പ്പെ​​ട്ട ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ത​​ന്നെ​​യാ​​ണ് അ​​പ്പീ​​ലു​​ക​​ൾ ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്.

മാ​​ൾ​​ഡ​​യി​​ലെ ചാ​​ഞ്ച​​ൽ മ​​ണ്ഡ​​ല​​ത്തി​​ൽ എ​​സ്.​​ഐ.​​ആ​​റി​​ൽ 73,901 വോ​​ട്ട​​ർ​​മാ​​രു​​ടെ രേ​​ഖ​​ക​​ൾ സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന​​ക്കാ​​യി മാ​​റ്റി​​വെ​​ച്ചി​​രു​​ന്നു. ജു​​ഡീ​​ഷ്യ​​ൽ പ​​രി​​ശോ​​ധ​​ന​​ക്ക് ശേ​​ഷം ഇ​​തി​​ൽ 69,731 പേ​​രെ​​യും യോ​​ഗ്യ​​രാ​​യി ക​​ണ്ടെ​​ത്തി വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യി​​ൽ നി​​ല​​നി​​ർ​​ത്തി, 4,170 പേ​​രെ മാ​​ത്രം പു​​റ​​ത്താ​​ക്കു​​ക​​യും ചെ​​യ്തു. ഇ​​തി​​നു​​പി​​ന്നാ​​ലെ, യോ​​ഗ്യ​​രെ​​ന്ന് ക​​ണ്ടെ​​ത്തി​​യ​​വ​​രെ പു​​റ​​ത്താ​​ക്കാ​​ൻ 38,564 പു​​തി​​യ അ​​പ്പീ​​ലു​​ക​​ൾ സ​​മ​​ർ​​പ്പി​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്.

മു​​സ്‍ലിം വി​​ഭാ​​ഗം തി​​ങ്ങി​​പ്പാ​​ർ​​ക്കു​​ന്ന മാ​​ൾ​​ഡ, മു​​ർ​​ഷി​​ദാ​​ബാ​​ദ് ജി​​ല്ല​​ക​​ളി​​ലാ​​ണ് എ​​സ്.​​ഐ.​​ആ​​റി​​ൽ ഉ​​​ൾ​​പ്പെ​​ട്ട​​വ​​രെ വീ​​ണ്ടും പു​​റ​​ത്താ​​ക്കാ​​ൻ ശ്ര​​മം ന​​ട​​ക്കു​​ന്ന​​തെ​​ന്ന് ഓ​​ൺ​​ലൈ​​ൻ വാ​​ർ​​ത്ത പോ​​ർ​​ട്ട​​ലാ​​യ ‘ദ ​​വ​​യ​​ർ’ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യു​​ന്നു. 75.44 ശ​​ത​​മാ​​നം മു​​സ്‍ലിം ജ​​ന​​സം​​ഖ്യ​​യു​​ള്ള സു​​ജാ​​പ്പൂ​​രി​​ൽ മാ​​ത്രം 61,285 അ​​പ്പീ​​ലു​​ക​​ളാ​​ണ് വോ​​ട്ട​​ർ​​മാ​​രെ ഒ​​ഴി​​വാ​​ക്കാ​​നാ​​യി ഫ​​യ​​ൽ ചെ​​യ്ത​​ത്.

സം​​സ്ഥാ​​ന​​ത്ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ അ​​പ്പീ​​ലു​​ക​​ൾ മു​​ർ​​ഷി​​ദാ​​ബാ​​ദി​​ലാ​​ണ്. 3.26 ല​​ക്ഷ​​ത്തി​​ല​​ധി​​കം. സം​​സ്ഥാ​​ന​​ത്തു​​ട​​നീ​​ളം 38.31 ല​​ക്ഷം അ​​പ്പീ​​ലു​​ക​​ൾ ട്രൈ​​ബ്യൂ​​ണ​​ലു​​ക​​ളി​​ൽ നി​​ല​​വി​​ലു​​ണ്ടെ​​ന്ന് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മീ​​ഷ​​ൻ സു​​പ്രീം​​കോ​​ട​​തി​​യെ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. ഇ​​തി​​ൽ 16.10 ല​​ക്ഷം അ​​പ്പീ​​ലു​​ക​​ൾ, ജു​​ഡീ​​ഷ്യ​​ൽ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ അം​​ഗീ​​ക​​രി​​ച്ച് വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​വ​​രെ പു​​റ​​ത്താ​​ക്കാ​​ൻ വേ​​ണ്ടി​​യു​​ള്ള​​താ​​ണ്.

സം​​സ്ഥാ​​ന​​ത്തെ 26 നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ, വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട​​വ​​രു​​ടെ എ​​ണ്ണം ക​​ഴി​​ഞ്ഞ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ ഭൂ​​രി​​പ​​ക്ഷ​​ത്തേ​​ക്കാ​​ൾ കൂ​​ടു​​ത​​ലാ​​ണ്. ട്രൈ​​ബ്യൂ​​ണ​​ലു​​ക​​ളു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ലു​​ള്ള കേ​​സു​​ക​​ളി​​ൽ കു​​ടു​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന 20 ല​​ക്ഷ​​ത്തി​​ല​​ധി​​കം ആ​​ളു​​ക​​ൾ​​ക്ക് ഫോം ​​സി​​ക്സ് വ​​ഴി വീ​​ണ്ടും അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള അ​​വ​​സ​​ര​​വും തെ​​ര​​ഞ്ഞെ​​ട​​പ്പ് ക​​മീ​​ഷ​​ൻ നി​​ഷേ​​ധി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

പ​​ശ്ചി​​മ ബം​​ഗാ​​ൾ: വീ​​ണ്ടും വെ​​ട്ട​​ൽ

സം​​സ്ഥാ​​ന​​ത്ത് ആ​​കെ നി​​ല​​വി​​ലു​​ള്ള അ​​പ്പീ​​ലു​​ക​​ൾ: 38.31 ല​​ക്ഷം; ഇ​​തി​​ൽ 16.10 ല​​ക്ഷ​​വും പ​​ട്ടി​​ക​​യി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​വ​​രെ പു​​റ​​ത്താ​​ക്കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള​​ത്.

ഒ​​ഴി​​വാ​​ക്കാ​​നു​​ള്ള അ​​പ്പീ​​ലു​​ക​​ൾ കൂ​​ടു​​ത​​ൽ വ​​ന്ന ജി​​ല്ല​​ക​​ൾ

മു​​ർ​​ഷി​​ദാ​​ബാ​​ദ്: (മു​​സ്‍ലിം ജ​​ന​​സം​​ഖ്യ 66.27%): 3.26 ല​​ക്ഷം

സു​​ജാ​​പൂ​​ർ (മു​​സ്‍ലിം ജ​​ന​​സം​​ഖ്യ 75.44%): 61,285 

Tags:    
News Summary - Bengal: Appeals target Muslim votes allowed by tribunal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.