സ്വകാര്യ മേഖലയിലും ശിശുപരിപാലന അവധി; നിർബന്ധിത പിതൃത്വ അവധി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് മാ​തൃ-​ശി​ശു സം​ര​ക്ഷ​ണം ശ​ക്ത​മാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​ന് 37 നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച് ദേ​ശീ​യ വ​നി​ത ക​മീ​ഷ​ൻ. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കും ലിം​ഗ​ഭേ​ദ​മി​ല്ലാ​ത്ത ശി​ശു​പ​രി​പാ​ല​ന അ​വ​ധി ന​ൽ​കു​ക, എ​ല്ലാ മേ​ഖ​ല​ക​ളി​ലും നി​ർ​ബ​ന്ധി​ത​വും വേ​ത​ന​ത്തോ​ടു​കൂ​ടി​യ​തു​മാ​യ പി​തൃ​ത്വ അ​വ​ധി ഏ​ർ​പ്പെ​ടു​ത്തു​ക, 2030ഓ​ടെ ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ഞ്ച് ല​ക്ഷം സീ​റ്റു​ക​ൾ ഒ​രു​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ.

മേ​യ് അ​ഞ്ചി​ന് ന്യൂ​ഡ​ൽ​ഹി​യി​ലെ ഡോ. ​അം​ബേ​ദ്ക​ർ അ​ന്താ​രാ​ഷ്ട്ര കേ​ന്ദ്ര​ത്തി​ൽ മാ​തൃ-​ശി​ശു സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് വ​നി​ത ക​മീ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നു​വ​ന്ന നി​ർ​ദേ​ശ​ങ്ങ​ളാ​ണി​ത്. പേ​ഴ്സ​ന​ൽ ആ​ൻ​ഡ് ട്രെ​യി​നി​ങ്, വ​നി​ത-​ശി​ശു വി​ക​സ​നം, തൊ​ഴി​ൽ-​ഉ​പ​ജീ​വ​നം തു​ട​ങ്ങി​യ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

പ്ര​സ​വാ​നു​കൂ​ല്യ​ങ്ങ​ൾ, ശി​ശു​പ​രി​പാ​ല​ന അ​വ​ധി, പി​തൃ​ത്വ അ​വ​ധി, ശി​ശു​പ​രി​പാ​ല​ന​ത്തി​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, മു​ല​യൂ​ട്ടു​ന്ന​തി​നു​ള്ള സൗ​ക​ര്യം, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ആ​നു​കൂ​ല്യ​ങ്ങ​ൾ, തൊ​ഴി​ലി​ട​ത്തി​ലെ വി​വേ​ച​നം എ​ന്നി​വ​യു​ൾ​പ്പെ​ടെ ഒ​മ്പ​ത് പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ വ​നി​ത ക​മീ​ഷ​ൻ പ​രി​ഷ്കാ​ര​ങ്ങ​ൾ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Childcare Leave in Private Sector & Mandatory Paternity Leave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.