ലോക്സഭയും നിയമസഭകളും പിരിച്ചുവിടണമെന്ന് ഖാർഗെ

ക​ല​ബു​റ​ഗി (ക​ർ​ണാ​ട​ക): രാ​ജ്യ​ത്ത് ന​ട​ന്ന മു​ഴു​വ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ലോ​ക്സ​ഭ​യും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളും പി​രി​ച്ചു​വി​ട്ട് ബാ​ല​റ്റ് പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ച് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ, സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​ർ എ​ന്നി​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പോ​ലും നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ‘ഇ.​വി.​എം മെ​ഷീ​ൻ എ​സ്.​ഐ.​ആ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ നി​ര​വ​ധി ക്ര​മ​ക്കേ​ടു​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.

സ​ർ​ക്കാ​റി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് ഒ​ട്ടേ​റെ പി​ഴ​വു​ക​ൾ വ​രു​ത്തു​ന്ന​തി​ലൂ​ടെ ജ​നാ​ധി​പ​ത്യം ദു​ർ​ബ​ല​പ്പെ​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. എ​സ്.​ഐ.​ആ​റി​നെ​തി​രെ​യും അ​ന​ധി​കൃ​ത തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ​യും രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭം തു​ട​രും. സെ​പ്റ്റം​ബ​ർ 30ന് ​ന​ട​ന്ന ഇ​ൻ​ഡ്യ സം​ഖ്യ​ത്തി​ന്റെ ബ്ലോ​ക്ക് ത​ല യോ​ഗ​ങ്ങ​ളി​ൽ 20 പാ​ർ​ട്ടി​ക​ളി​ലെ അം​ഗ​ങ്ങ​ളും ലീ​ഗ​ൽ സെ​ല്ലും പ​​ങ്കെ​ടു​ത്തി​രു​ന്നു. എ​സ്.​ഐ.​ആ​ർ തെ​റ്റാ​യ ന​ട​പ​ടി​യാ​ണെ​ന്നും എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കു​ന്നു​ണ്ട്.

പാ​വ​​പ്പെ​ട്ട ജ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ​മി​ല്ലാ​ത്ത​വ​ർ, തൊ​ഴി​ലാ​ളി​ക​ൾ, പ്ര​ത്യേ​കി​ച്ച് ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ എ​ന്നി​വ​രെ​യാ​ണ് ഇ​ത് കാ​ര്യ​മാ​യി ബാ​ധി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​ക്ടോ​ബ​ർ ആ​റി​ന് ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ൽ മു​ഴു​വ​ൻ പ്ര​തി​പ​ക്ഷ എം.​പി​മാ​രും പ​​ങ്കെ​ടു​ക്കും. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Kharge Demands Dissolution of Lok Sabha and State Assemblies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.