ഗ്യാനേഷിനെ വിടാതെ; രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വീണ്ടും പ്രക്ഷോഭം

ന്യൂ​​ഡ​​ൽ​​ഹി: എ​​സ്.​​ഐ.​​ആ​​ർ വോ​​ട്ടു​​​കൊ​​ള്ള​​യി​​ൽ മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മീ​​ഷ​​ണ​​ർ ഗ്യാ​​നേ​​ഷ് കു​​മാ​​റി​​ന്റെ രാ​​ജി ആ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള പ്ര​​തി​​ഷേ​​ധം രാ​​ജ്യ​​ത്ത് ശ​​ക്തി​​പ്പെ​​ടു​​ന്നു. ഡ​​ൽ​​ഹി പൊ​​ലീ​​സി​​​ന്റെ വി​​ല​​ക്കു​​ക​​ളെ​​ല്ലാം മ​​റി​​ക​​ട​​ന്ന് ശ​​നി​​യാ​​ഴ്ച​​യും വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ​ നേ​​തൃ​​ത്വ​​ത്തി​​ൽ ജ​​ന്ത​​ർ​​മ​​ന്ത​​റി​​ലേ​​ക്ക് മാ​​ർ​​ച്ച് ന​​ട​​ത്തി.

സു​​പ്രീം​​കോ​​ട​​തി മു​​തി​​ർ​​ന്ന അ​​ഭി​​ഭാ​​ഷ​​ക​​ൻ പ്ര​​ശാ​​ന്ത് ഭൂ​​ഷ​​ൺ, ആ​​ക്ടി​​വി​​സ്റ്റ് യോ​​ഗേ​​ന്ദ്ര യാ​​ദ​​വ്, ഐ​​സ അ​​ധ്യ​​ക്ഷ നേ​​ഹ ബോ​​റ അ​​ട​​ക്കം നൂ​​റു​​ക​​ണ​​ക്കി​​ന് പ്ര​​തി​​ഷേ​​ധ​​ക്കാ​​രെ ​പൊ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. അ​​തീ​​വ സു​​ര​​ക്ഷ മേ​​ഖ​​ല​​യാ​​യ ഇ​​ന്ത്യാ ഗേ​​റ്റി​​ന് മു​​ന്നി​​ൽ പൊ​​ലീ​​സി​​നെ ഞെ​​ട്ടി​​ച്ച് എ​​ൻ.​​എ​​സ്.​​യു പ്ര​​വ​​ർ​​ത്ത​​ക​​ർ അ​​പ്ര​​തീ​​ക്ഷി​​ത പ്ര​​തി​​ഷേ​​ധം ന​​ട​​ത്തി. ജ​​ന്ത​​ർ​​മ​​ന്ത​​റി​​ൽ പ്ര​​തി​​ഷേ​​ധ പ്ര​​ക​​ട​​നം ന​​ട​​ത്താ​​നു​​ള്ള അ​​നു​​മ​​തി പൊ​​ലീ​​സ് നി​​ഷേ​​ധി​​ച്ച​​തി​​നെ​​തി​​രെ യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ് ഡ​​ൽ​​ഹി ഹൈ​​കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചു. സ​​മാ​​ധാ​​ന​​പ​​ര​​മാ​​യ പ്ര​​തി​​ഷേ​​ധ​​ങ്ങ​​ളെ​​യും കൂ​​ട്ടാ​​യ്മ​​ക​​ളെ​​യും ക്ര​​മീ​​ക​​രി​​ക്കു​​ന്ന​​തി​​നു പ​​ക​​രം നി​​രോ​​ധി​​ക്കാ​​ൻ അ​​ധി​​കാ​​ര​​മി​​ല്ലെ​​ന്ന് ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് ഹ​​ര​​ജി.

ഒ​​ക്ടോ​​ബ​​ർ പ​​ത്തി​​ന് പാ​​റ്റ പാ​​ർ​​ട്ടി​​യും (സി.​​ജെ.​​പി) ഡ​​ൽ​​ഹി​​യി​​ൽ സ​​മ​​രം പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. സ​​മ​​ര​​ത്തി​​ന് പി​​ന്തു​​ണ ന​​ൽ​​കു​​മെ​​ന്നും വ​​ൻ​​തോ​​തി​​ൽ പ്ര​​വ​​ർ​​ത്ത​​ക​​രെ എ​​ത്തി​​ക്കു​​മെ​​ന്നും എ​​സ്.​​എ​​ഫ്.​​ഐ​​യും ഡി.​​വൈ.​​എ​​ഫ്.​​ഐ​​യും അ​​റി​​യി​​ച്ചു. തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മീ​​ഷ​​ൻ ആ​​സ്ഥാ​​ന​​ത്തേ​​ക്ക് ഒ​​ക്ടോ​​ബ​​ർ ആ​​റി​​ന് ഇ​​ൻ​​ഡ്യ മു​​ന്ന​​ണി എം.​​പി​​മാ​​രു​​ടെ പ്ര​​തി​​ഷേ​​ധം ന​​ട​​ക്കു​​ന്ന​​തോ​​ടെ സ​​മ​​രം അ​​ടു​​ത്ത ഘ​​ട്ട​​ത്തി​​ലേ​​ക്ക് ക​​ട​​ക്കു​​മെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ.

പൊ​​ലീ​​സ് വി​​ല​​ക്ക് മ​​റി​​ക​​ട​​ന്ന് ഐ​​സ​​യു​​ടെ​​യും എ.​​ഐ.​​എ​​സ്.​​എ​​ഫി​​ന്റെ​​യും നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു ശ​​നി​​യാ​​ഴ്ച ജ​​ന്ത​​ർ​​മ​​ന്ത​​റി​​ലേ​​ക്ക് നൂ​​റു​​ക​​ണ​​ക്കി​​ന് പ്ര​​വ​​ർ​​ത്ത​​ക​​ർ പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി എ​​ത്തി​​യ​​ത്. സു​​പ്രീം​​കോ​​ട​​തി മു​​തി​​ർ​​ന്ന അ​​ഭി​​ഭാ​​ഷ​​ക​​നും രാ​​ജ്യ​​സ​​ഭ എം.​​പി​​യു​​മാ​​യ ക​​പി​​ൽ സി​​ബ​​ൽ, മു​​തി​​ർ​​ന്ന അ​​ഭി​​ഭാ​​ഷ​​ക​​രാ​​യ നി​​ത്യ രാ​​മ​​കൃ​​ഷ്ണ​​ൻ, പ​​ല്ല​​വ് സി​​സോ​​ദി​​യ തു​​ട​​ങ്ങി​​യ​​വ​​രും പ​​ങ്കെ​​ടു​​ത്തു. ജ​​ന്ത​​ർ​​മ​​ന്ത​​റി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കു​​ന്ന റോ​​ഡി​​ൽ കേ​​ര​​ള ഹൗ​​സി​​ന് സ​​മീ​​പ​​ത്തു​​വെ​​ച്ച് ആ​​ദ്യ ബാ​​രി​​ക്കേ​​ഡ് മ​​റി​​ച്ചി​​ട്ട് മു​​ന്നോ​​ട്ട് പോ​​കാ​​ൻ ശ്ര​​മി​​ച്ച സ​​മ​​ര​​ക്കാ​​രെ ​പൊ​​ലീ​​സ് ത​​ട​​ഞ്ഞു.

തു​​ട​​ർ​​ന്ന് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത് നീ​​ക്കാ​​ൻ ശ്ര​​മി​​ച്ച​​തോ​​ടെ ച​​ങ്ങ​​ല​​കൊ​​ണ്ട് പ​​ര​​സ്പ​​രം ബ​​ന്ധി​​പ്പി​​ച്ചും നി​​ല​​ത്തു​​കി​​ട​​ന്നും സ​​മ​​ര​​ക്കാ​​ർ പ്ര​​തി​​രോ​​ധി​​ച്ചു. റോ​​ഡി​​ലൂ​​ടെ വ​​ലി​​ച്ചി​​ഴ​​ച്ചാ​​ണ് സ​​മ​​ര​​ക്കാ​​രെ പൊ​​ലീ​​സ് ബ​​സി​​ലേ​​ക്ക് പി​​ടി​​ച്ചു​​ക​​യ​​റ്റി​​യ​​ത്. പൊ​​ലീ​​സ് എ​​ത്ര അ​​തി​​ക്ര​​മം ന​​ട​​ത്തി​​യാ​​ലും അ​​റ​​സ്റ്റ് ചെ​​യ്താ​​ലും സ​​മ​​ര​​വു​​മാ​​യി അ​​ടു​​ത്ത ദി​​വ​​സ​​ങ്ങ​​ളി​​ലും ജ​​ന്ത​​ർ​​മ​​ന്ത​​റി​​ലേ​​ക്ക് എ​​ത്തു​​മെ​​ന്ന് നേ​​ഹ ബോ​​റ പ​​റ​​ഞ്ഞു.

Tags:    
News Summary - Protests demanding Gyanesh resignation continue in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.