അസമിൽ 26 രോഹിങ്ക്യ അഭയാർഥികൾ കസ്റ്റഡിയിൽ

സിൽച്ചർ (അസം): മ്യാന്മറിൽനിന്നുള്ള 26 രോഹിങ്ക്യ അഭയാർഥികളെ അസം പൊലീസ് കസ്റ്റഡിയിലടുത്തു. എട്ട് പേർ സ്ത്രീകളും 12 പേർ കുട്ടികളുമാണ്. കച്ചർ ജില്ലയിൽ അനധികൃതമായി കടക്കാൻ ശ്രമിക്കവെയാണ് ഇവർ പിടിയിലായതെന്ന് പൊലീസ് സൂപ്രണ്ട് രമൺദീപ് കൗർ പറഞ്ഞു.

ജമ്മുവിൽനിന്നും ട്രെയിനിൽ കാമാഖ്യ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇവർ മൂന്ന് വാഹനങ്ങളിലായാണ് ഗുവാഹതിയിൽനിന്നും സിൽച്ചർ മേഖലയിലേക്കെത്തിയത്.

രാജ്യത്തേക്ക് കടക്കാൻ മതിയായ രേഖകൾ കൈവശമില്ലായിരുന്നതിനെ തുടർന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ റിമാൻഡ് ചെയ്തു.

Tags:    
News Summary - 26 Rohingyas arrested in Assam under Foreigners Act, sent to detention centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.