25-30 അടി നീളമുള്ള പാമ്പ് റോഡ് മുറിച്ചുകടക്കുന്നത് കാണണോ

ഏകദേശം 25-30 അടി നീളമുള്ള ഒരു പാമ്പ് സാവധാനം റോഡ് മുറിച്ചുകടക്കുന്നതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പടർന്നു​കൊണ്ടിരിക്കുന്നത്. ഒഡീഷയിലെ നബരംഗ്പൂർ ജില്ലയിലെ റോഡിലാണ് ഭീമാകാരമായ പാമ്പിനെ കണ്ടത്. പാമ്പിന് ഏകദേശം 25-30 അടി നീളമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.


വെള്ളിയാഴ്ച രാത്രി ഖത്തിഗുഡ ജവഹർ നവോദയ വിദ്യാലയത്തിന് സമീപത്തെ പ്രധാന റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് പാമ്പിനെ നാട്ടുകാർ കണ്ടത്. പാമ്പ് വഴിയാകെ മൂടിയെന്നാണ് വിവരം. സംഭവം പരിസരവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

Tags:    
News Summary - 25-30 ft long snake spotted crossing road in Odisha’s Nabarangpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.