ഇരുമ്പുവില കുതിച്ചതോടെ മാൻഹോൾ അടപ്പുകൾക്കും രക്ഷയില്ല; ആക്രിക്കടകളിൽ തിരഞ്ഞുമടുത്ത്​ അധികൃതർ

പുണെ: ഇരുമ്പിന്​ നല്ല വില ലഭിക്കാൻ തുടങ്ങിയതോടെ മാൻഹോളുകൾക്കും രക്ഷയില്ല. അധികൃതർ റോഡിലെ മാൻഹോളുകൾ അടച്ചിരുന്ന ഇരുമ്പിന്‍റെ കവറുകൾ ആക്രി വിലക്ക്​ വിൽക്കുന്നതിനായി മോഷ്​ടിക്കുന്നവരുടെ എണ്ണം വ്യാപകമാകുകയാണ്​.

കഴിഞ്ഞ 20 ദിവസത്തിനിടെ പുണെ ബനേറിലെ വിവിധ റോഡുകളിലായി 20ൽ അധികം മാൻഹോളിന്‍റെ ഇരുമ്പ്​ കവറുകളാണ്​ മോഷണം പോയത്​.

ജൂൺ 12നും ജൂലൈ ആറിനും ഇടയിൽ അഭിമൻ​ശ്രി ചൗക്ക്​ പ്രദേശത്തുനിന്ന്​ 560 കിലോഗ്രാം വരുന്ന ഏഴു മാൻഹോൾ അടപ്പുകളാണ്​ മോഷ്​ടാക്കൾ കവർന്നത്​.

ഗ്രീൻ പാർക്ക്​ ഹോട്ടൽ മുതൽ രാധ ചൗക്ക്​ വരെയുള്ള റോഡിൽനിന്ന്​ 640 കിലോ വരുന്ന എട്ടു കവറുകളും മോഷ്​ടാക്കൾ കടത്തി​െകാണ്ടുപോയി വിറ്റിരുന്നു. സാവിത്രിഭായ്​ ഫൂലെ പുണെ യൂനിവേഴ്​സിറ്റി ജങ്​ഷനും മസോബ ചൗക്കിനു​ം ഇടയിലെ 720 കിലോ വരുന്ന ഒമ്പത്​ കവറുകളും മോഷ്​ടാക്കൾ കടത്തിക്കൊണ്ടുപോയിരുന്നു.

19,200 രൂപയുടെ 24 കവറുകളാണ്​ ഇത്തരത്തിൽ കവർന്നത്​. ഇവക്ക്​ ഇരുമ്പ്​ വില ലഭിക്കുന്നതോടെയാണ്​ മോഷണം പതിവാകുന്നത്​. രൂപമാറ്റം വരുത്തിയ ശേഷമാണ്​ ഇവയുടെ വിൽപ്പന. 

Tags:    
News Summary - 24 manhole covers worth Rs 19,000 stolen from Pune

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.