റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനം ബോണസ്

ന്യൂഡല്‍ഹി:  റെയില്‍വേ  ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനം ബോണസ് നല്‍കാനുള്ള നിര്‍ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.  ദസറ പൂജ അവധിക്കുമുമ്പ്  ബോണസ് വിതരണം ചെയ്യും. കഴിഞ്ഞ നാലു വര്‍ഷത്തെ അതേ നിരക്കുതന്നെ ഇക്കുറിയും തുടരാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. റെയില്‍വേയുടെ ഉല്‍പാദനക്ഷമതയുമായി ബന്ധപ്പെടുത്തിയാണ് ബോണസ് നിരക്ക് തീരുമാനിക്കുന്നത്.
നോണ്‍ ഗസറ്റഡ് വിഭാഗത്തില്‍പെടുന്ന 12 ലക്ഷത്തോളം റെയില്‍വേ ജീവനക്കാര്‍ക്കാണ് ബോണസിന് അര്‍ഹതയുള്ളത്.

ആര്‍.പി.എഫ്-ആര്‍.പി.എസ്.എഫുകള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നില്ല. ബോണസ് നല്‍കുന്നതിന് 2090 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
ജീവനക്കാര്‍ ആവശ്യപ്പെട്ട നിരക്കില്‍ ബോണസ് പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് ഓള്‍ ഇന്ത്യ റെയില്‍വേമെന്‍സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ശിവ് ഗോപാല്‍ പറഞ്ഞു. ബോണസ് പരിധി  3500ല്‍നിന്ന് 7000 രൂപയായി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഈയിടെ എടുത്ത തീരുമാനത്തിന്‍െറ പശ്ചാത്തലത്തില്‍ ഇക്കുറി കൂടുതല്‍ മെച്ചപ്പെട്ട തുകയാണ് പ്രതീക്ഷിക്കുന്നതെന്നും ശിവ് ഗോപാല്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.