ഒഡിഷയില്‍ പടക്കശാലയില്‍ പൊട്ടിത്തെറി; മരണം അഞ്ചായി

ഭുവനേശ്വര്‍: ഒഡിഷയിലെ നയാഗഢ് ജില്ലയില്‍ പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണം അഞ്ചായി. ഒരാളുടെ മൃതദേഹം കഴിഞ്ഞദിവസം കണ്ടത്തെിയിരുന്നു. പരിക്കേറ്റ ഒരാള്‍ വെള്ളിയാഴ്ച രാത്രിയും മൂന്നുപേര്‍ ശനിയാഴ്ചയും മരണത്തിന് കീഴടങ്ങുകയായിരുന്നു. പരിക്കേറ്റ ആറുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകീട്ടാണ് ടാന്തി സാഹിയിലെ പടക്കനിര്‍മാണ യൂനിറ്റിന് തീപിടിച്ചത്. പൊലീസ് അന്വേഷണം തുടരുകയാണ്. പൊട്ടിത്തെറിയുടെ കാരണം ഇനിയും കണ്ടത്തൊനായിട്ടില്ല. ഫാക്ടറി ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.