അരുണാചല്‍: പാര്‍ട്ടി നിലപാട് ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവില്‍ തീരുമാനിക്കും

ഇറ്റാനഗര്‍: നാടകീയ രാഷ്ട്രീയ അട്ടിമറി നടന്ന അരുണാചലില്‍, പി.പി.എയുമായുള്ള സഖ്യത്തിന്‍െറ സ്വഭാവം ഈയാഴ്ച കോഴിക്കോട്ട് ചേരുന്ന ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവ് ചര്‍ച്ച ചെയ്യുമെന്ന് വടക്ക് കിഴക്കന്‍ ജനാധിപത്യ മുന്നണി (എന്‍.ഇ.ഡി.എ) കണ്‍വീനര്‍ ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു. അരുണാചലില്‍ സംയുക്ത നിയമസഭാ കക്ഷിയോഗത്തില്‍ സംബന്ധിച്ചശേഷമാണ് അസം മന്ത്രി കൂടിയായ ഹിമന്ത ബിശ്വ ശര്‍മ ഇക്കാര്യം അറിയിച്ചത്.
തല്‍ക്കാലം സര്‍ക്കാറിനെ പുറത്തുനിന്ന് പിന്തുണക്കാനാണ് പാര്‍ട്ടി തീരുമാനം. ഭാവിയില്‍ പെമ ഖണ്ഡുവിന്‍െറ നേതൃത്വത്തിലെ സര്‍ക്കാറിന്‍െറ ഭാഗമാകണോ പുറംപിന്തുണ മാത്രമായി തുടരണോ എന്നീ കാര്യങ്ങളില്‍ ദേശീയ എക്സിക്യൂട്ടിവ് അന്തിമ തീരുമാനമെടുക്കും. അതിനിടെ, ഹിമന്ത് ബിശ്വ ശര്‍മയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ 26 എം.എല്‍.എമാരെ പെമ ഖണ്ഡു പാര്‍ലമെന്‍ററി സെക്രട്ടറിമാരായി നിയമിച്ചു. ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്രയധികം പാര്‍ലമെന്‍റ് സെക്രട്ടറിമാരുണ്ടാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.