ലോകത്തെ നാലാമത്തെ ഏറ്റവും വലിയ ഭീകരസംഘം ഇന്ത്യയിലെ മാവോവാദികളെന്ന്

ന്യൂഡല്‍ഹി: ഇറാഖ്, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ 2015ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഭീകരാക്രമണങ്ങളുണ്ടായത് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ആക്രമണങ്ങളുടെ 43 ശതമാനവും നടത്തിയത് മാവോവാദികളാണെന്നും, ഇവര്‍ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഭീകരസംഘമാണെന്നും കണക്കുകള്‍ പറയുന്നു. 289 ഇന്ത്യക്കാരാണ് കഴിഞ്ഞ വര്‍ഷം ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടതെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റിന് വേണ്ടി തീവ്രവാദപ്രവര്‍ത്തനങ്ങളെ കുറിച്ച് പഠനം നടത്തുന്ന കൂട്ടായ്മ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

2015ല്‍ ലോകത്ത് 11,774 ഭീകരാക്രമണങ്ങളുണ്ടായി. ഇതില്‍ 28,328 പേര്‍ കൊല്ലപ്പെടുകയും 35,320 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവയില്‍ 791 ആക്രമണങ്ങളാണ് ഇന്ത്യയിലുണ്ടായത്. നിരോധിത സി.പി.ഐ (മാവോയിസ്റ്റ്) സംഘടന 343 ആക്രമണങ്ങളാണ് നടത്തിയത്. ഇതുപ്രകാരം ആഗോളതലത്തില്‍ താലിബാന്‍, ഐ.എസ്, ബോകോ ഹറാം തുടങ്ങിയ സംഘടനകളുടെ പിന്നില്‍ നാലാമതാണ് മാവോയിസ്റ്റ് ഗ്രൂപ്പിന്‍െറ സ്ഥാനം.

ഇന്ത്യയിലെ ഭീകരാക്രമണങ്ങളില്‍ പകുതിയിലേറെയും ഛത്തിസ്ഗഢ്, മണിപ്പൂര്‍, ജമ്മു-കശ്മീര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലാണുണ്ടാവുന്നത്. രാജ്യത്ത് ഭീകരാക്രമണങ്ങളും തട്ടിക്കൊണ്ടുപോകലും വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. ഭീകരവാദികള്‍ കൊല്ലപ്പെടുന്നതും 2015ല്‍ കൂടിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.