അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ ജ്യോതിപ്രസാദ് രാജ്ഖോവയെ പുറത്താക്കി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രാജി ആവശ്യപ്പെട്ടിട്ടും സന്നദ്ധത കാണിക്കാതിരുന്ന അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ ജ്യോതിപ്രസാദ് രാജ്ഖോവയെ പുറത്താക്കി. രാജ്ഖോവയെ ഭരണഘടനാപദവിയില്‍ നിന്നും ഒഴിവാക്കുന്നതായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി അറിയിച്ചു.  ജ്യോതിപ്രസാദ് രാജ്ഖോവയില്‍ കേന്ദ്രസര്‍ക്കാര്‍ വിശ്വാസമര്‍പ്പിക്കുന്നില്ളെന്നും അദ്ദേഹം രാജി വെക്കാതെ ഗവര്‍ണര്‍ സ്ഥാനത്തു തുടരുന്നത് ന്യായീകരിക്കാന്‍ കഴിയില്ളെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രാഷ്ട്രപതിയെ അറിയിച്ചിരുന്നു.

ആരോഗ്യകാരണങ്ങള്‍ പറഞ്ഞു രാജി നല്‍കാന്‍ കേന്ദ്രം രാജ്ഖോവയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം തയാറായില്ല. രാജി നല്‍കില്ല, പകരം രാഷ്ര്ടപതി പുറത്താക്കട്ടെയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു രാജ്ഖോവ.
സുപ്രീം കോടതി അരുണാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുന:സ്ഥാപിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് കേന്ദ്രം ഗവര്‍ണര്‍ രാജ്ഖോവയുടെ രാജി ആവശ്യപ്പെട്ടത്. ഭരണഘടനാ പദവിയില്‍ നിന്നും ഒഴിയാന്‍ രേഖാമൂലം രാജി ആവശ്യപ്പെട്ടില്ളെന്നും ഭരണഘടനയുടെ 156–ാം വകുപ്പ് ഉപയോഗപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ തന്നെ പുറത്താക്കട്ടെയെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. പുറത്താക്കാനുള്ള രാഷ്ര്ടപതിയുടെ ഉത്തരവ് വന്നാല്‍ ഒരു മിനിറ്റ് പാഴാക്കാതെ സ്ഥാനമൊഴിഞ്ഞ് പോകുമെന്നും ജ്യോതി പ്രസാദ് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണിലാണു അസം മുന്‍ ചീഫ് സെക്രട്ടറിയായ ജ്യോതിപ്രസാദ് രാജ്ഖോവയെ അരുണാചല്‍ പ്രദേശ് ഗവര്‍ണറായി നിയോഗിച്ചത്. ജനുവരിയിലാണു ഗവര്‍ണര്‍ വിവാദ നടപടിയിലൂടെ നബാം തുകിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിട്ടത്. ഗവര്‍ണറുടെ എല്ലാ ഉത്തരവുകളും ഭരണഘടനാ ലംഘനമെന്നു വിശേഷിപ്പിച്ച സുപ്രീം കോടതി നബാം തുകിയുടെ സര്‍ക്കാരിനെ ജൂലൈ 13ന് അധികാരത്തില്‍ പുന$സ്ഥാപിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.