ബിരിയാണി റെയ്ഡിനെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം

ന്യൂഡല്‍ഹി: മേവാത്തിലെ ഭക്ഷണശാലകളില്‍ പൊലീസ് നടത്തുന്ന ബിരിയാണി റെയ്ഡില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ റോത്തകില്‍ പ്രകടനവും പൊതുയോഗവും നടത്തി. കേരളത്തില്‍നിന്നുള്ള ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ ജോയന്‍റ് സെക്രട്ടറി മുഹമ്മദ് റിയാസിന്‍െറയും ഹരിയാന നേതാക്കളുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പ്രതിഷേധം തടയാന്‍ ഹരിയാന പൊലീസ് നടത്തിയ ശ്രമം മറികടന്നാണ് ഡി.വൈ.എഫ്.ഐ ഹരിയാന സംസ്ഥാന പ്രസിഡന്‍റ് ദിനേശ് സിവാച്ച്, സെക്രട്ടറി സന്ദീപ് സിങ്, നരേശ് എന്നിവരും നേതൃനിരയില്‍ അണിനിരന്ന് പ്രകടനം നടത്തിയത്. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര-ഹരിയാന സര്‍ക്കാറുകള്‍ ഭരണപരാജയം മറച്ചുപിടിക്കാനും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനും ശ്രമിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.