മേവാത്തില്‍ ഗോമാംസം കണ്ടത്തെിയ വാര്‍ത്ത വ്യാജം –ശബ്നം ഹശ്മി

ന്യൂഡല്‍ഹി: മേവാത്തില്‍നിന്ന് പിടികൂടി പരിശോധനക്കയച്ച ബിരിയാണിയില്‍ ഗോമാംസം കണ്ടത്തെിയെന്ന വാര്‍ത്ത വ്യാജമാണെന്ന് സാമൂഹികപ്രവര്‍ത്തക ശബ്നം ഹശ്മി ‘മാധ്യമ’ത്തോട് പറഞ്ഞു. പരിശോധനക്കയച്ചുവെന്ന് പറയുന്ന ഹിസാറിലെ ലാലാ ലജ്പത് റായ് വെറ്ററിനറി സര്‍വകലാശാലയിലെ ലബോറട്ടറിയിലാണ് ബിരിയാണി സാമ്പിളുകളില്‍ ബീഫ് കണ്ടത്തെിയെന്ന് റിപ്പോര്‍ട്ട് വന്നത്. എന്നാല്‍, 2015ലെ ഹരിയാന ഗോവംശ സംരക്ഷണ സംവര്‍ധന നിയമപ്രകാരം അംഗീകാരമുള്ളതല്ല ഈ സര്‍വകലാശാല.

മുസ്ലിംകള്‍ക്കെതിരെ സംഘ്പരിവാര്‍ നടത്തുന്ന വിദ്വേഷപ്രചാരണത്തിന്‍െറ ഭാഗമാണിതും. സംഘ്പരിവാറിന്‍െറ ഏറ്റവും പുതിയ ലക്ഷ്യമാണ് മേവാത്ത്. അതിന് രണ്ടു കാരണങ്ങളുണ്ട്. മുസ്ലിം ഭൂരിപക്ഷപ്രദേശമാണെന്നത് അതിലൊന്നാണ്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഹരിയാനയിലെ വ്യവസായനഗരമായ ഗുഡ്ഗാവിനോട് ചേര്‍ന്നുകിടക്കുന്ന ഭൂപ്രദേശമാണെന്നതാണ് രണ്ടാമത്തെ കാരണം. മുസഫര്‍നഗറിലും ഗുജറാത്തിലും ചെയ്തതുപോലെ മേവാത്തില്‍നിന്ന് ന്യൂനപക്ഷ വിഭാഗങ്ങളെ ഭീതിയിലാഴ്ത്തി പുകച്ചുചാടിക്കാനുള്ള നീക്കമാണ് മേവാത്തിലും നടത്തുന്നതെന്നും ശബ്നം ഹശ്മി പറഞ്ഞു.

ലാബിന്‍െറ ആധികാരികത ചോദ്യംചെയ്യപ്പെട്ടപ്പോള്‍ പരിശോധനാഫലം അറിഞ്ഞിട്ടില്ളെന്ന് ഹരിയാന മുഖ്യമന്ത്രിയുടെ ഓഫിസും വിശദീകരണവുമായി രംഗത്തുവന്നു. ഫലം ലഭിച്ചാലുടന്‍ തുടര്‍നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകന്‍ അമിത് ആര്യ വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.