കുട്ടികള്‍ക്കു മുന്നില്‍ പ്രണബ് സാര്‍ ഒരിക്കല്‍ കൂടി

ന്യൂഡല്‍ഹി: അധ്യാപകദിനത്തില്‍ അധ്യാപകനായി  രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒരിക്കല്‍കൂടി ക്ളാസ് മുറിയില്‍. ഡല്‍ഹിയിലെ ഡോ. രാജേന്ദ്രപ്രസാദ് സര്‍വോദയ വിദ്യാലയത്തിലാണ് രാഷ്ട്രപതി ക്ളാസെടുത്തത്.  കഴിഞ്ഞ വര്‍ഷവും അധ്യാപകദിനത്തില്‍ രാഷ്ട്രപതി അധ്യാപകനായി കുട്ടികള്‍ക്കു മുന്നിലത്തെിയിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രമായിരുന്നു ഒരു മണിക്കൂര്‍ നീണ്ട  രാഷ്ട്രപതിയുടെ പ്രത്യേക ക്ളാസിലെ വിഷയം.  സ്വാതന്ത്ര്യ സമര പോരാളികള്‍ നല്‍കിയ ഊര്‍ജത്തില്‍നിന്ന് രാജ്യം നേടിയ പുരോഗതിയുടെ നാള്‍വഴി കുട്ടികള്‍ക്കു മുന്നില്‍ വിവരിച്ച രാഷ്ട്രപതി തീവ്രവാദവും അസഹിഷ്ണുതയും ഭീഷണി ഉയര്‍ത്തുന്ന വര്‍ത്തമാന കാല രാഷ്ട്രീയ സാഹചര്യങ്ങളും പരാമര്‍ശിച്ചു. പ്ളസ് വണ്‍, പ്ളസ് ടു ക്ളാസുകളിലെ  80 കുട്ടികളാണ് ക്ളാസിലുണ്ടായിരുന്നത്. അധ്യാപകനായി മുന്നിലത്തെിയ പ്രഥമ പൗരനോട് ചോദ്യങ്ങള്‍ ചോദിക്കാനും കുട്ടികള്‍ക്ക് അവസരമുണ്ടായിരുന്നു.   

ക്ലാസിനു ശേഷം നടന്ന അധ്യാപക ദിനാഘോഷ പരിപാടിയില്‍ രാഷ്ട്രപതി മുഖ്യപ്രഭാഷണം നടത്തി.  കുട്ടികളെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കാന്‍ പ്രേരിപ്പിക്കണമെന്ന്  പ്രണബ് മുഖര്‍ജി അധ്യാപകരെ ഉണര്‍ത്തി. കുട്ടികളില്‍ അറിയാനുള്ള കൗതുകവും ആഗ്രഹവും വളര്‍ത്താന്‍ അധ്യാപകര്‍ക്ക് കഴിയണം. അധ്യാപകര്‍ക്ക് ഉത്തരം പറയാനാകാത്തതിന്‍െറ പേരില്‍ ചോദ്യങ്ങള്‍ ചോദിക്കുന്ന കുട്ടികളെ  അവഹേളിച്ച് ഇരുത്തുന്ന സമീപനം പാടില്ല. പുതിയത് കണ്ടത്തൊനുള്ള ആഗ്രഹം കുട്ടികളുടെ മനസ്സില്‍ നിറയണം.  

ഒൗപചാരികവും അനൗപചാരികവുമായ അറിവുകള്‍ കൂട്ടിയിണക്കണം. മതത്തിനും ഭാഷക്കും അതീതമായി നമ്മെ ഒന്നിപ്പിക്കുന്ന രാജ്യത്തിന്‍െറ ബഹുസ്വരത കുട്ടികള്‍ വിദ്യാലയങ്ങളില്‍നിന്ന് അനുഭവിച്ചറിയണം. അക്കാര്യത്തല്‍ അധ്യാപകര്‍ക്ക് ഏറെ ചെയ്യാനുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. ഡല്‍ഹി സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവരും പങ്കെടുത്തു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.