പത്രപ്രവർത്തകരെ അധിക്ഷേപിച്ച എ.എ.പി എം.പി ഭഗവന്ദ് മന്നിനെതിരെ കേസ്

ചണ്ഡിഗഡ്: പത്രപ്രവര്‍ത്തകരെ അധിക്ഷേപിച്ച ആം ആദ്മി പാര്‍ട്ടി എം.പി ഭഗവന്ദ് മന്നിനെതിരെ പഞ്ചാബ് പൊലീസ് കേസെടുത്തു‍. പഞ്ചാബിലെ ഫതേഹ്ഗഡ് സാഹിബില്‍ വ്യാഴാഴ്ച നടന്ന എ.എ.പി റാലിക്കിടെയാണ് എം.പി മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറുകയും ചീത്ത വാക്കുകളുപയോഗിക്കുകയും ചെയ്തത്.

ഫതേഹ്ഗഡ് സാഹിബ് ജില്ലാ പത്രപ്രവർത്തക യൂണിയൻ സെക്രട്ടറി രംജോത് സിങ്ങിൻെറ പരാതിയിൽ പൊലീസ് എപ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്‍റെ ചുമതലയിലുള്ളവരോട് രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഫതേഹ്ഗഡ് സാഹിബ്പൊലീസ് സൂപ്രണ്ട് അറിയിച്ചു.

പത്രപ്രവർത്തകർ റാലി റിപ്പോർട്ട് ചെയ്യാൻ നാലുമണിക്കൂർ വൈകിയെത്തിയതാണ് എം.പിയെ പ്രകോപിപ്പിച്ചത്. ഇതോടെ ആം ആദ്മി പാര്‍ട്ടിയുടെ പരിപാടികള്‍ക്ക് പത്രമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ആവശ്യമില്ലെന്നും ജേര്‍ണലിസ്റ്റുകളെ പുറത്താക്കാന്‍ പ്രവര്‍ത്തകരോട് ആഞ്ജാപിക്കുകയുമായിരുന്നു ഭഗവന്ദ് മൻ.

ലൈംഗിക അപവാദത്തിൽ ഉൾപ്പെട്ട എ.എ.പി മന്ത്രി സന്ദീപ് കുമാറിനെ കുറിച്ച് ചോദിച്ചതോടെ എം.പി കൂടുതൽ ക്ഷുഭിതനായി. ജേര്‍ണലിസ്റ്റുകളെ വേദിയില്‍ നിന്ന് പുറത്താക്കാന്‍ ഭഗവന്ദ് ആവശ്യപ്പെട്ടതു പ്രകാരം ചിലര്‍ ജേര്‍ണലിസ്റ്റുകളെ തള്ളിമാറ്റുകയും കാമറയും മറ്റും പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തത്  പ്രതിഷേധത്തിനിടയാക്കി. പൊലീസ് ഇടപെട്ടാണ് പ്രശ്നം തീര്‍പ്പാക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.