ന്യൂഡല്‍ഹി: പ്രത്യയശാസ്ത്രവും പാര്‍ട്ടി പരിപാടിയും രാജ്യത്തിന്‍െറ ഭരണഘടനയുമായി ഒത്തുപോകാത്തതിനാല്‍ സി.പി.എമ്മിന്‍െറ രജിസ്ട്രേഷന്‍ റദ്ദാക്കണമെന്ന ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്‍ വീണ്ടും തള്ളി. കാരണം വ്യക്തമാക്കാതെ തന്‍െറ ആദ്യ പരാതി തള്ളിയെന്നാരോപിച്ച് ജോജോ ജോസ് ഡല്‍ഹി ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് രണ്ടാമതും കമീഷന് പരിഗണിക്കേണ്ടി വന്നത്.
സി.പി.എമ്മിന്‍െറ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ മതിയായ കാരണങ്ങളില്ളെന്ന് ചൂണ്ടിക്കാട്ടിയ കമീഷന്‍, 50 വര്‍ഷത്തിലേറെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലുള്ള പാര്‍ട്ടിയാണതെന്നും അതിന്‍െറ പ്രത്യയശാസ്ത്രവും പരിപാടിയും ഭരണഘടനക്ക് നിരക്കുന്നതല്ളെന്ന വാദത്തില്‍ കഴമ്പില്ളെന്നും വ്യക്തമാക്കി.
ഇന്ത്യന്‍ ഭരണഘടനയോടു കൂറ് പ്രഖ്യാപിക്കുന്നതായി സി.പി.എം ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത് നടപടിക്രമം പാലിച്ചല്ളെന്നും പ്രത്യയശാസ്ത്രവും പാര്‍ട്ടി പരിപാടിയും രാജ്യത്തിന്‍െറ ഭരണഘടനയുമായി ഒത്തുപോകാത്തതാണെന്നും ആരോപിച്ചായിരുന്നു പരാതി.
എന്നാല്‍, പാര്‍ട്ടി കോണ്‍ഗ്രസില്ലാത്തപ്പോള്‍ ഭരണഘടനയില്‍ മാറ്റംവരുത്താന്‍ കേന്ദ്ര കമ്മിറ്റിക്ക് അധികാരമുണ്ടെന്ന സി.പി.എമ്മിന്‍െറ വാദം കമീഷന്‍ അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.