മംഗളൂരു: ഒമ്പത് വര്‍ഷം മുമ്പ് സര്‍ക്ള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ ഏഴ് പൊലീസുകാരെ ആക്രമിച്ച കേസില്‍ പ്രതികളായ 21ശ്രീരാമ സേന പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് പൂത്തൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിച്ചു. ശിക്ഷ അടുത്ത ദിവസം പ്രഖ്യാപിക്കും. പുത്തൂര്‍ മഹാലിംഗേശ്വര ക്ഷേത്രം വയലില്‍ 2007 ഫെബ്രുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ഭജനക്ക് അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചത് തടയാന്‍ ചെന്ന പൊലീസിന് നേരെയായിരുന്നു സംഘാടക സമിതി ചെയര്‍മാന്‍ അരുണ്‍ കുമാര്‍ പുട്ടിലയുടെ നേതൃത്വത്തില്‍ അക്രമം.
പൊലീസ് ലാത്തി വീശിയിരുന്നു. വധശ്രമം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, അസഭ്യം പറയല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. സേനാ നേതാക്കളായ ദാമോദര്‍ ദണ്ഡുകര്‍, നെല്ലിക്കട്ടെ രഘുനാഥ് ഷെട്ടി, രാജീവ് സുവര്‍ണ എന്നിവര്‍ പ്രതികളില്‍ ഉള്‍പ്പെടും. പ്രതികളിലൊരാളായ ഗണപതി ഷേണായി വിചാരണ കാലത്ത് മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.