???.?.? ??????????? ???????????? ??????? ???????????? ????????? ?????????? ??????????????????? ???????? ???????????????? ???????? ?????????????

അന്താരാഷ്ട്ര ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സിന് ഉജ്ജ്വല തുടക്കം

ന്യൂഡല്‍ഹി: ഇസ്ലാമിക വിജ്ഞാനശാഖയുടെ സംവാദസാധ്യത തുറന്നുവെച്ച് ‘ഇന്ത്യ അന്താരാഷ്ട്ര ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സിന്’ രാജ്യതലസ്ഥാനത്ത് ഉജ്ജ്വല തുടക്കം. സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്.ഐ.ഒ) സംഘടിപ്പിച്ച കോണ്‍ഫറന്‍സിന്‍െറ ആദ്യ ദിവസം 11 രാജ്യങ്ങളില്‍നിന്നുള്ള ചിന്തകരും വിദ്യാര്‍ഥികളും ഒത്തുചേര്‍ന്ന് മതം, രാഷ്ട്രീയം, പെണ്‍പോരാട്ടം, ദേശീയത, കര്‍മശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ പ്രബന്ധാവതരണങ്ങളും ചര്‍ച്ചകളും നടത്തി.  
അടിച്ചേല്‍പിക്കല്‍ ഇസ്ലാമിക രീതിയല്ളെന്നും ചര്‍ച്ചകളും സംവാദങ്ങളും വഴി സന്ദേശമത്തെിക്കലാണ് ഇസ്ലാമിക അധ്യാപനമെന്നും പ്രാരംഭ പ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ ഉമരി പറഞ്ഞു. മത സ്വാതന്ത്ര്യം ജ്ഞാനമേഖലയിലെ വിപ്ളവാത്മകമായ ആശയമാണ്. സമൂഹത്തിന് ആകമാനം സേവനം അര്‍പ്പിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നിടത്താണ് അറിവിന്‍െറ ശ്രേഷ്ഠത. വിജ്ഞാന സമ്പാദനത്തിലും ക്രിയാത്മക ഗവേഷണത്തിലും വിദ്യാര്‍ഥികള്‍ കൂടുതല്‍ സാധ്യതകള്‍ തേടണമെന്നും കൂടുതല്‍ സമൂഹങ്ങള്‍ക്ക് സേവനമര്‍പ്പിക്കാന്‍ കരുത്തുനേടണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

മുഹമ്മദ് നബി മദീനയില്‍ നടപ്പില്‍ വരുത്തിയ ഭരണക്രമം ബഹുസ്വരതയുടെയും സഹിഷ്ണുതയുടെയും മികച്ച മാതൃകയായിരുന്നൂവെന്ന് ബര്‍ലിന്‍ സര്‍വകലാശാല പ്രഫസര്‍ ഡിട്രിച്ച് റീറ്റ്സ് പറഞ്ഞു. ആഗോളീകരണ കാലത്ത് മതത്തിന്‍െറയും സംസ്കാരത്തിന്‍െറയും വിനിമയവും നടക്കേണ്ടതുണ്ട്. ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരായി മാധ്യമങ്ങളില്‍ പരക്കുന്ന മുന്‍വിധി മാറ്റപ്പെടേണ്ടതുണ്ട്. ശ്രമകരമായ ആശയവിനിമയത്തിലൂടെയേ അതു സാധ്യമാകൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  

മുസ്ലിം നവോത്ഥാനത്തിന് വിദ്യാര്‍ഥികള്‍ മുന്‍കൈയെടുക്കേണ്ട സമയമാണെന്ന് ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയിലെ ശരീഅ വിഭാഗം ഡീന്‍ സല്‍മാന്‍ ഹുസൈന്‍ നദ്വി ഉദ്ബോധിപ്പിച്ചു. മുസ്ലിം സമൂഹം അതിന്‍െറ പിന്നാക്കാവസ്ഥയുടെ കാരണങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തേണ്ട കാലം അതിക്രമിച്ചതായി മില്ലി ഗസറ്റ് മുഖ്യ പത്രാധിപര്‍ ഡോ. സഫറുല്‍ ഇസ്ലാം ഖാന്‍ പറഞ്ഞു. ഇസ്ലാമിക് ഫിഖ്്ഹ് അക്കാദമി ജനറല്‍ സെക്രട്ടറി അമീന്‍ ഉസ്മാനി, ഇംഗ്ളീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് സര്‍വകലാശാല റിട്ട. പ്രഫസര്‍ മുഹ്സിന്‍ ഉസ്മാനി, ഇബ്ന്‍ അറബി ഫൗണ്ടേഷനിലെ ഡോ. എറിക് വിംഗ്ള്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സെഷനുകള്‍ക്ക് പ്രഫ. നിവേദിതാ മേനോന്‍, എം.ടി. അന്‍സാരി, ജെനി റൊവീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കോണ്‍ഫറന്‍സ് ഞായറാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.