ജീവനക്കാരുടെ ചികിത്സാ പദ്ധതി: പാര്‍ലമെന്‍ററി സമിതി റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ചികിത്സാ പദ്ധതിയുടെ (സി.ജി.എച്ച്.എസ്) കേരളത്തിലെ പരിതാപകരമായ അവസ്ഥ സംബന്ധിച്ച്  പാര്‍ലമെന്‍ററി സമിതി ഉദ്യോഗസ്ഥരോട് വിശദീകരണം  തേടി.
സമിതി യോഗത്തില്‍ എ. സമ്പത്ത് എം.പി ഇക്കാര്യം ഉന്നയിച്ചതിനെ തുടര്‍ന്നാണ് നടപടി. കേരളത്തിലെ മൂന്ന് സി.ജി.എച്ച്.എസ് ഡിസ്പെന്‍സറികളും തിരുവനന്തപുരത്താണ്.
മറ്റു ജില്ലകളില്‍ ഒന്നുപോലുമില്ല. പദ്ധതിയില്‍ എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളുടെ എണ്ണം കേരളത്തില്‍ കുറവാണ്. എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളില്‍ പലതിലും പദ്ധതി അംഗങ്ങള്‍ക്ക് ചികിത്സ നല്‍കിയതിന്‍െറ പണം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ല.
അതിനാല്‍, ഇപ്പോള്‍ പല ആശുപത്രികളും സി.ജി.എച്ച്.എസ് അംഗങ്ങള്‍ക്ക് പണമില്ലാതെ ചികിത്സ നല്‍കാന്‍ തയാറാകുന്നില്ളെന്നും സമ്പത്ത് ചൂണ്ടിക്കാട്ടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.