2000 കോടി നിര്‍ഭയ ഫണ്ട് അധരവ്യായാമമായെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ബലാത്സംഗത്തിനും മറ്റു ലൈംഗിക പീഡനങ്ങള്‍ക്കുമിരയാകുന്നവര്‍ക്ക് നഷ്ടപരിഹാരത്തിനുണ്ടാക്കിയ 2000 കോടിയുടെ നിര്‍ഭയ ഫണ്ട് അധരവ്യായാമമായി തുടരുമെന്ന് സുപ്രീംകോടതി വിമര്‍ശം. പദ്ധതികള്‍ സംബന്ധിച്ച് ആറാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ജസ്റ്റിസുമാരായ പ്രഫുല്ല സി പന്ത്, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് നിര്‍ദേശിച്ചു.
സംസ്ഥാനങ്ങള്‍ ഇതുസംബന്ധിച്ച് കൃത്യമായ വിവരം നല്‍കുന്നില്ളെന്ന് കേസിലെ അമിക്കസ് ക്യൂറി ഇന്ദിരാ ജയ്സിങ് പരാതിപ്പെട്ടപ്പോഴാണ് സുപ്രീംകോടതി വിമര്‍ശം നടത്തി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. ഓരോ ജില്ലയിലും സ്ത്രീകളുടെ സുരക്ഷിതത്വത്തിന് പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ നിര്‍ദേശിച്ചത് പലരും നടപ്പാക്കിയിട്ടില്ളെന്ന് അവര്‍ തുടര്‍ന്നു. പല സംസ്ഥാനങ്ങളും പല നിലയിലാണ് നഷ്ടപരിഹാരം നല്‍കുന്നതെന്നും ചിലര്‍ 10 ലക്ഷം നല്‍കുമ്പോള്‍ ചിലര്‍ 25,000 രൂപ മാത്രമാണ് നല്‍കുന്നതെന്നും ഇന്ദിരാ ജയ്സിങ് ബോധിപ്പിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.