പ്രധാനമന്ത്രി ഇറാനിലെത്തി

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാനിലെത്തി. തലസ്ഥാനമായ തെഹ് റാനിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഇറാൻ ധനകാര്യ മന്ത്രി ഡോ. അലി തയ്യബിന സ്വീകരിച്ചു. തുടർന്ന് വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ചിൽ ഹൃസ്വ ചർച്ച നടത്തി. നാളെ ഇറാൻ പ്രസിഡന്‍റ് ഹസൻ റൂഹാനി നൽകുന്ന ഔദ്യോഗിക സ്വീകരണത്തിൽ മോദി പങ്കെടുക്കും. ഇറാനിലെ സിഖുകാരുടെ പ്രതിനിധികളെ കാണുന്ന പ്രധാനമന്ത്രി ആത്മീയ കേന്ദ്രമായ ഗുരുദ്വാരയും സന്ദർശിക്കും.

മേഖലയിലെ പരസ്പര സഹകരണം, അടിസ്ഥാന സൗകര്യം, ഊര്‍ജ സഹകരണം, വ്യാപാരബന്ധം, ഇരുരാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയിലെ സഹകരണം തുടങ്ങിയ രംഗങ്ങളിലെ മുന്നേറ്റം എന്നിവ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലെ പ്രധാന അജണ്ടകൾ.

ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്ത ഇനത്തില്‍ ഇറാനു നൽകാനുള്ള കുടിശ്ശികയായ 650 ബില്യണ്‍ ഡോളര്‍ (ഏകദേശം 43,000 കോടി രൂപ) കൈമാറാനുള്ള നടപടി സന്ദർശനത്തിനിടെ ഉണ്ടാകും. തുര്‍ക്കിയിലെ ഹള്‍ക് ബാങ്ക് വഴിയാണ് കുടിശ്ശിക നല്‍കുക. ഇറാനുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് യു.എസ് ബാങ്കുകള്‍ക്ക് വിലക്കുള്ളതിനാല്‍ ഡോളറിന് പകരം യൂറോയിലായിരിക്കും കുടിശ്ശിക കൈമാറ്റം.

2008ല്‍ ഇറാന്‍ സമുദ്രമേഖലയില്‍ ഒ.എന്‍.ജി.സി കണ്ടെത്തിയ എണ്ണപ്പാടങ്ങളില്‍ ഖനനം നടത്തുന്നതിന് വന്‍ശക്തി രാജ്യങ്ങള്‍ ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം തടസ്സമായിരുന്നു. ഉപരോധം ഭാഗികമായി പിന്‍വലിച്ച സാഹചര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം പൂര്‍വസ്ഥിതിയിലാക്കാനുള്ള ചർച്ചകളും നടക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.