പ്രവചനം തെറ്റിച്ച് തമിഴ്നാട്, അസമും ബംഗാളും ശരിവെച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ അമ്മ ഭണത്തിന് അന്ത്യംകുറിച്ച് ഡി.എം.കെ അധികാരത്തിലത്തെുമെന്ന ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ പ്രവചനം പാഴായപ്പോള്‍ അസമിലും ബംഗാളിലും പ്രവചനം സത്യമായി. പുതുച്ചേരിയില്‍ കോണ്‍ഗ്രസ്ഡി.എം.കെ സഖ്യം അധികാരത്തിലേറുമെന്ന പ്രവചനത്തെ തിരുത്തി കോണ്‍ഗ്രസ് ഒറ്റക്ക് ഭരണം പിടിച്ചു. ജയലളിതയെ ഡി.എം.കെ വെട്ടുമെന്ന  പ്രവചനമാണ് ആക്സിസ് നടത്തിയതെങ്കിലും അപ്രതീക്ഷിതമുന്നേറ്റം ഡി.എം.കെ നടത്തി. ആകെ 234 സീറ്റില്‍ 126 സീറ്റുകള്‍ എ.ഡി.എം.കെ നേടിയപ്പോള്‍ 105 സീറ്റ് നേടി വന്‍ തിരിച്ചുവരവാണ് ഡി.എം.കെ കാഴ്ചവെച്ചത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ഒറ്റക്കെട്ടായി മത്സരിച്ച  ‘കൈയരിവാള്‍’ സഖ്യത്തിന് മമതക്ക് നേരിയ ഭീഷണിപോലും ഉയര്‍ത്താനാവാതെ പ്രവചനങ്ങള്‍ ശരിവെച്ചു. അസമില്‍ ബി.ജെ.പി അധികാരത്തിലേറുമെന്ന പ്രവചനവും ശരിയായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.