തേജസ്സ് യുദ്ധവിമാനത്തില്‍ പറന്ന് ഐ.എ.എഫ് മേധാവി

ബംഗളൂരു: പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ്സ് യുദ്ധവിമാനം വ്യോമസേന മേധാവി എയര്‍ മാര്‍ഷല്‍ അരൂപ് റാഹ നേരിട്ട് പറത്തി. ചൊവ്വാഴ്ച മേഘാവൃതമായ ബംഗളൂരുവിന്‍െറ ആകാശത്താണ് രണ്ടു സീറ്റുകളുള്ള തേജസ്സിന്‍െറ പരിശീലന പതിപ്പ് (പൈലറ്റ് വേര്‍ഷന്‍ -ആറ്) വിമാനം പറത്തിയത്. അരമണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്ന് കാര്യക്ഷമത പരിശോധിച്ച അദ്ദേഹം വിമാനം എച്ച്.എ.എല്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. ഐ.എ.എഫ് ഗ്രൂപ് ക്യാപ്റ്റന്‍ എം. രംഗചാരിയും വിമാനത്തിലുണ്ടായിരുന്നു. ഇതോടെ, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിമാനം പറത്തുന്ന ആദ്യ ഐ.എ.എഫ് തലവനായി അരൂപ്.
പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്‍െറ (ഡി.ആര്‍.ഡി.ഒ) കീഴിലുള്ള എയ്റോനോട്ടിക്കല്‍ ഡെവലപ്മെന്‍റ് ഏജന്‍സിയും (എ.ഡി.എ) ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡും (എച്ച്.എ.എല്‍) സംയുക്തമായാണ് വിമാനം നിര്‍മിച്ചത്. ഡെപ്യൂട്ടി വ്യോമസേന മേധാവി എയര്‍ മാര്‍ഷല്‍ എസ്.ബി.പി. സിന്‍ഹ 2014 സെപ്റ്റംബറില്‍ വിമാനം പറത്തിയിരുന്നു. 61കാരനായ അരൂപ് ഏറെ അനുഭവസമ്പത്തുള്ള വൈമാനികനാണ്. ഫൈ്ളയിങ് ഇന്‍സ്ട്രക്ടറായ അദ്ദേഹം 3,400 മണിക്കൂര്‍ വിമാനം പറത്തിയിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.