ആയുഷ് മന്ത്രാലയത്തെക്കുറിച്ച് വിവരാവകാശ വാര്‍ത്ത: മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍


ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്‍െറ ആയുഷ് മന്ത്രാലയം യോഗ പ്രോത്സാഹന പരിപാടികളില്‍ മുസ്ലിം അധ്യാപകരെ ബോധപൂര്‍വം ഒഴിവാക്കിയെന്ന് വാര്‍ത്തയെഴുതിയ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. വാര്‍ത്തക്ക് ആധാരമായി ഉപയോഗിച്ച വിവരാവകാശ രേഖ വ്യാജമായി നിര്‍മിച്ചതാണെന്നാരോപിച്ചാണ് അറസ്റ്റ്. മില്ലി ഗസറ്റ് മാസികയില്‍ വാര്‍ത്തയെഴുതിയ അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ പുഷ്പ് ശര്‍മയാണ് അറസ്റ്റിലായത്. വാര്‍ത്ത വിവാദമായതിനെ തുടര്‍ന്ന് ഇത്തരമൊരു വിവരാവകാശ മറുപടി നല്‍കിയിട്ടില്ളെന്ന് കാണിച്ച് ആയുഷ് മന്ത്രി ശ്രീപദ് യെസോ നായ്ക് രംഗത്തത്തെിയിരുന്നു.

മന്ത്രാലയത്തിന്‍െറ പരാതിയെ തുടര്‍ന്ന് പുഷ്പ് ശര്‍മയെ കസ്റ്റഡിയിലെടുത്ത് ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു. പ്രസ് കൗണ്‍സിലും മാസികക്കെതിരെ സ്വമേധയാ കേസെടുത്തിരുന്നു. എന്നാല്‍, വിവരാവകാശ മറുപടി മന്ത്രാലയത്തില്‍നിന്നുതന്നെ ലഭിച്ചതാണ് എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ശര്‍മ. വാര്‍ത്തയില്‍ ഉറച്ചുനിന്ന മാസിക ആയുഷ് മന്ത്രാലയത്തിന് പറയാനുള്ളതെന്തെന്ന് അറിയിച്ചാല്‍ അക്കാര്യം പ്രസിദ്ധീകരിക്കാമെന്നറിയിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചില്ളെന്ന് മില്ലിഗസറ്റ് ചീഫ് എഡിറ്റര്‍ ഡോ. സഫറുല്‍ ഇസ്ലാം ഖാന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.