ന്യൂഡല്‍ഹി: 75 കാരിയായ യാത്രക്കാരിയെ സൗകര്യമില്ളെന്ന് പറഞ്ഞ് എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടതായി പരാതി. ഡല്‍ഹിയില്‍ നിന്നും ന്യൂയോര്‍ക്കിലുള്ള യാത്രക്കിടെ രാജേഷ് ശുക്ള എന്ന സ്ത്രീക്കാണ് ഈ ദുരനുഭവം നേരിട്ടത്. കൊച്ചു മകന്‍െറ ആദ്യ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ന്യയോര്‍ക്കിലേക്ക് പോവുകയായിരുന്നു ഇവര്‍.
എയര്‍ ഇന്ത്യയുടെ 101 വിമാനത്തിലാണ് രാജേഷ് ശുക്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ തലേദിവസം സര്‍വീസ് റദ്ദാക്കിയതിനാല്‍ പരിമിതമായ സൗകര്യം മാത്രമേയുള്ളുവെന്ന് വിമാന അധികൃതര്‍ അറിയിക്കുകയായിരുന്നു.രാജേഷ് ശുക്ളയുടെ മകള്‍ രൂപാല്‍ തേര അമ്മ നേരിട്ട അനുഭവം ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.