വോട്ടര്‍മാര്‍ക്ക് പെട്രോളും സമ്മാനം; തമിഴ്നാട്ടിലെ പെട്രോള്‍ ബങ്കുകള്‍ നിരീക്ഷണത്തില്‍

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വോട്ടര്‍മാര്‍ക്ക് സൗജന്യ പെട്രോള്‍ വിതരണം. വീടുകള്‍ തോറും കയറിയിറങ്ങുന്ന ദ്രാവിഡ കക്ഷികളുടെ പ്രവര്‍ത്തകരാണ് പെട്രോള്‍ കൂപ്പണുകള്‍ നല്‍കുന്നത്. പ്രദേശത്തെ പെട്രോള്‍ ബങ്കുകളിലെ ബില്ലുകളാണ് നല്‍കുന്നത്്. ഇതില്‍ പെട്രോള്‍ അളവ് മാത്രമാണ് ഉണ്ടായിരിക്കുക.
ഈറോഡ് ജില്ലയിലെ അന്തിയൂര്‍ മെയിന്‍ റോഡിലെ ബങ്കില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ നിരവധി കൂപ്പണുകള്‍ കണ്ടത്തെി. അന്വേഷണത്തില്‍ പ്രദേശത്തെ അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥി രാജകൃഷ്ണനുവേണ്ടിയാണ് പെട്രോള്‍ ടോക്കണുകള്‍ വിതരണം ചെയ്തതെന്ന് അറിവായി.

ബങ്കുടമ, മാനേജര്‍, കാഷ്യര്‍ തുടങ്ങിയവരുടെ പേരില്‍ അന്തിയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബങ്ക് അടച്ചുപൂട്ടി മുദ്ര വെക്കുകയും ചെയ്തു.തിരുച്ചി, ചെന്നൈ നഗരങ്ങളിലും ടോക്കണ്‍ അടിസ്ഥാനത്തില്‍ വോട്ടര്‍മാര്‍ക്ക് പെട്രോള്‍ വിതരണം ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്.  സേലം, തേനി, കമ്പം തുടങ്ങിയ സ്ഥലങ്ങളില്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്ത 15 അണ്ണാ ഡി.എം.കെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് ലക്ഷത്തോളം രൂപ ഇവരില്‍നിന്ന് കണ്ടെടുത്തു. പണം വാങ്ങിയ 32 വോട്ടര്‍മാരുടെ പേരിലും കേസെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.