ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയെ കാണാതായി

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ആനന്ദ് ദേശായിയെ കാണാതായി. ഗൈസാബാദിലെ ഇന്ദിരപുരത്തുള്ള വീട്ടില്‍നിന്ന് ബുധനാഴ്ച പുലര്‍ച്ചയോടെയാണ് കാണാതായത്. സന്നദ്ധ സംഘടനകള്‍ക്കുള്ള വിദേശ സംഭാവന നിയന്ത്രണ ചട്ടപ്രകാരം സി.ബി.ഐ അന്വേഷണം നടക്കുന്നതിനിടയിലാണ് തിരോധാനം.
തനിക്ക് നിരവധി ശത്രുക്കളുണ്ടെന്നും ചിലര്‍ മാനസികമായി പീഡിപ്പിക്കുന്നതിനെ തുടര്‍ന്ന് വീട് വിട്ടുപോവുകയാണെന്നും എഴുതിയ കുറിപ്പ് വീട്ടില്‍നിന്ന് കണ്ടത്തെിയിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടുവരെ ഇദ്ദേഹം വീട്ടിലുണ്ടായിരുന്നെന്നും രാവിലെ ഉണര്‍ന്നപ്പോള്‍ കാണാനില്ളെന്നുമാണ് ഭാര്യ മീനാക്ഷി ശര്‍മയുടെ മൊഴി.
സന്നദ്ധ സംഘടനകള്‍ക്കുള്ള വിദേശ സംഭാവന നിയന്ത്രണ ചട്ടം പ്രകാരം കഴിഞ്ഞ ദിവസം സി.ബി.ഐ ഇദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചൊവ്വാഴ്ച വീട്ടില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ചില സന്നദ്ധ സംഘടനകള്‍ക്ക് ‘ക്ളീന്‍ ചിറ്റ്’ നല്‍കാത്തതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷനല്‍ സെക്രട്ടറി ബി.കെ. പ്രസാദ് തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ആനന്ദ് ദേശായി ആരോപിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.