ന്യൂഡൽഹി: പാർലെമൻറ് മന്ദിരത്തിന് സമീപത്തെ മരത്തിൽ യുവാവ് തൂങ്ങിമരിച്ചു. 39 കാരനായ രാം ദയാൽ വർമയാണ് ജീവനൊടുക്കിയത്. മധ്യപ്രദേശിലെ ശിവപുരി സ്വദേശിയാണ്. നിരവധി സർക്കാർ സ്ഥാപനങ്ങളും സുരക്ഷയുമുള്ള വിജയ് ചൗക്കിൽ റെയിൽ ഭവനും പാർലെമൻറിലെ മാധ്യമപ്രവർത്തകരുടെ പാർക്കിങ് സ്ഥലത്തിനുമിടയിൽ ഇന്ന് രാവിലെ 7.15 ഒാടെയാണ് മൃതദേഹം കണ്ടെത്തിയത്. നീല ഷർട്ടും ജീൻസുമായിരുന്നു വേഷം. മുപ്പത് പേജുള്ള ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. നാല് കുട്ടികളുടെ പിതാവായ രാം ദയാൽ രണ്ട് ദിവസം മുമ്പാണ് ഡൽഹിയിലെത്തിയെതന്നും ക്രിക്കറ്റ് വാതുവെപ്പിലൂടെ കടബാധിതനായതാണ് മരണകാരണമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.