ന്യൂഡല്‍ഹി: ഭാരതീയ ജനസംഘ് മുന്‍ പ്രസിഡന്‍റും മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവുമായിരുന്ന ബല്‍രാജ് മധോക് (96) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ ഡല്‍ഹിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളത്തെുടര്‍ന്ന് ഒരുമാസമായി ചികിത്സയിലായിരുന്നു.
ഡല്‍ഹിയിലെ എന്‍.സി.ടിയെയും തെക്കന്‍ ഡല്‍ഹിയെയും പ്രതിനിധാനംചെയ്ത് 1961ലും 1967ലും പാര്‍ലമെന്‍റ് അംഗമായി. 1920 ഫെബ്രുവരി 25ന് ജമ്മു-കശ്മീരിലെ സ്കാര്‍ധുവിലായിരുന്നു ജനനം. എ.ബി.വി.പിയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു. 1951ല്‍ ഭാരതീയ ജനസംഘത്തിന്‍െറ ആദ്യ കണ്‍വെന്‍ഷനില്‍ അദ്ദേഹത്തെ ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1966ല്‍ ജനസംഘ് ദേശീയ പ്രസിഡന്‍റായി. ഡല്‍ഹി പി.ജി.ഡി.എ.വി കോളജിലെ ചരിത്ര വിഭാഗം തലവനായിരുന്നു. ഓര്‍ഗനൈസറിന്‍െറയും വീര്‍ അര്‍ജുന്‍ എന്ന ഹിന്ദി വാരികയുടെയും പത്രാധിപരായി. ജമ്മു-കശ്മീര്‍ പ്രജാ പരിഷത്ത് സ്ഥാപക സെക്രട്ടറിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.