റാഞ്ചി: തൊഴിലുറപ്പ് പദ്ധതിക്കു കീഴിലെ തൊഴിലാളികള്‍ക്ക് നാമമാത്രമായി അഞ്ചു രൂപ കൂലിവര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ തൊഴിലാളികളുടെ കടുത്ത പ്രതിഷേധം. വര്‍ധിപ്പിച്ച അഞ്ചു രൂപ കവറിലാക്കി കത്തിനൊപ്പം പ്രധാനമന്ത്രിക്കു തിരിച്ചയച്ചുകൊണ്ടായിരുന്നു ഝാര്‍ഖണ്ഡ് ലാതേഹാറിലെ മണിക ബ്ളോക്കിലെ തൊഴിലാളികള്‍ പ്രതിഷേധം അറിയിച്ചത്.
തുച്ഛമായ വേതനവര്‍ധന വ്യക്തമാക്കുന്നത് കേന്ദ്ര സര്‍ക്കാറിന് ഫണ്ട് ദൗര്‍ലഭ്യമുണ്ടെന്നാണെന്ന് ഗ്രാം സ്വരാജ് മസ്ദൂര്‍ സംഘിനു കീഴിലെ തൊഴിലാളികള്‍ അയച്ച കത്തില്‍ പരിഹസിച്ചു. തങ്ങളെക്കാള്‍ പണത്തിന് ആവശ്യം കേന്ദ്ര സര്‍ക്കാറിനാണെന്നും ഈ പണംകൊണ്ട് കമ്പനികളെയും സുഹൃത്തുക്കളെയും സന്തോഷിപ്പിക്കാന്‍ താങ്കള്‍ക്കു കഴിയുമെന്നാണ് പ്രതീക്ഷയെന്നും കത്തില്‍ പറയുന്നു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ 162 രൂപ ദിവസവേതനം ഉണ്ടായിരുന്നത് 167 രൂപയായാണ് വര്‍ധിപ്പിച്ചത്.
മറ്റു 17 സംസ്ഥാനങ്ങളില്‍ അഞ്ചുരൂപയിലും കുറവാണ് വര്‍ധിപ്പിച്ചതെന്നും ഒഡിഷയില്‍ വേതനം വര്‍ധിപ്പിച്ചിട്ടില്ളെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഗ്രാംസ്വരാജ് മസ്ദൂര്‍ സംഘ് ബാനറിനുകീഴില്‍ പ്രതിഷേധ മാര്‍ച്ചുമായത്തെിയ തൊഴിലാളികള്‍ പ്രതിഷേധയോഗവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.