മുങ്ങിക്കപ്പലുകള്‍ നിരീക്ഷിക്കാന്‍ ഇന്ത്യ-യു.എസ് സൈനിക സഹകരണം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമുദ്രത്തിലൂടെ പോകുന്ന മുങ്ങിക്കപ്പലുകള്‍ നിരീക്ഷിക്കാന്‍ ഇന്ത്യ-യു.എസ് സൈനിക സഹകരണത്തിന് നീക്കം. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച പുരോഗമിക്കുന്നതായി ഉന്നത സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ദക്ഷിണ ചൈനാ കടലിലും ഇന്ത്യന്‍ സമുദ്രത്തിലും ചൈന മേധാവിത്വം സ്ഥാപിക്കുന്നു എന്ന സൂചനകള്‍ക്കിടെയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ യോജിച്ചനീക്കം.

എല്ലാമാസവും മൂന്നുതവണയെങ്കിലും ചൈനയുടെ മുങ്ങിക്കപ്പലുകള്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിക്കുന്നതായി കണ്ടത്തെിയിട്ടുണ്ടെന്ന് ഇന്ത്യന്‍ സൈനികവൃത്തങ്ങള്‍ പറഞ്ഞു. അന്തമാന്‍ ദ്വീപുകള്‍ക്കരികിലാണ് അതിര്‍ത്തി ലംഘിച്ച് കപ്പലുകള്‍ നീങ്ങുന്നതെന്നും അവര്‍ വിശദീകരിച്ചു. യു.എസിന് വേണ്ടി ഇന്ത്യന്‍ സൈനിക താവളങ്ങള്‍ തുറന്നുകൊടുക്കാന്‍ ഏപ്രിലില്‍ ഇന്ത്യ തത്വത്തില്‍ തീരുമാനിച്ചിരുന്നു. യു.എസ്, ജപ്പാന്‍ എന്നിവരുടെ പങ്കാളിത്തത്തോടെ ജൂണില്‍ ഫിലിപ്പൈന്‍സില്‍ നടക്കുന്ന സംയുക്ത സൈനികാഭ്യാസത്തില്‍ ഇന്ത്യയും ഭാഗമാവും. മുങ്ങിക്കപ്പലുകള്‍ പ്രതിരോധിക്കുന്നതിനായിരിക്കും അഭ്യാസത്തില്‍ പ്രധാനശ്രദ്ധ നല്‍കുകയെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.