ന്യൂഡല്‍ഹി: തിങ്കളാഴ്ച തലസ്ഥാനനഗരി ഉരുകിവിയര്‍ത്തത് 44 ഡിഗ്രി സെല്‍ഷ്യസില്‍. ഈ വേനലില്‍ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ചൂടാണിത്. ഞായറാഴ്ച 42 ഡിഗ്രി സെല്‍ഷ്യസായിരുന്നു. അതേസമയം, ഡല്‍ഹിയില്‍ പൊടിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് രാജസ്ഥാനിലെ ജയ്സാല്‍മറിലാണ്. മരുപ്രദേശമായ ഇവിടെ തിങ്കളാഴ്ചത്തെ ചൂട് 52.4 ഡിഗ്രി സെല്‍ഷ്യസാണ്. രാജസ്ഥാനിലെ തന്നെ ഫാലോഡി, ശ്രീ ഗംഗാനഗര്‍, ചുരു, ബീക്കനാര്‍, ബാര്‍മര്‍ എന്നിവിടങ്ങളിലും 45 ഡിഗ്രിക്ക് മുകളിലാണ് ചൂട്. പഞ്ചാബ്, ഹരിയാന, ഒഡിഷ, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളിലും 44 ഡിഗ്രിയിലേറെ ചൂടാണ് അനുഭവപ്പെടുന്നത്.
അതേ സമയം കേരളത്തിലും കനത്ത ചൂട് തുടരുകയാണ്. പാലക്കാട് 40.7 ഡിഗ്രി സെല്‍ഷ്യസും കണ്ണൂരില്‍ 38.3 ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മെയ് 20 വരെ തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് വിവിധ ജില്ലാ കലക്ടര്‍മാര്‍ ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.