ന്യൂഡല്‍ഹി: ബെല്‍ജിയം, യു.എസ്, സൗദി അറേബ്യ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച യാത്ര തിരിക്കും. ബ്രസല്‍സില്‍ ഒരു ദിവസം തങ്ങുന്ന പ്രധാനമന്ത്രി ബെല്‍ജിയം നേതാക്കളുമായി ഉഭയകക്ഷി സംഭാഷണം നടത്തുന്നതിനു പുറമെ, ഇന്ത്യ-യൂറോപ്യന്‍ യൂനിയന്‍ നേതൃയോഗത്തിലും പങ്കെടുക്കും. വജ്രവ്യാപാരത്തില്‍ ലോകത്തെ മുന്‍നിര രാജ്യമാണ് ബെല്‍ജിയം. അവിടത്തെ വജ്രവ്യാപാരി സമൂഹവുമായി ചര്‍ച്ചകളും നിശ്ചയിച്ചിട്ടുണ്ട്.
മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന് തീയതികളില്‍ നടക്കുന്ന നാലാമത് ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് വാഷിങ്ടണില്‍ എത്തുന്നത്. ആണവോര്‍ജത്തിന്‍െറ സമാധാനപരമായ ഉപയോഗം, ആണവ ഭീകരത നേരിടല്‍ എന്നിവയെ കേന്ദ്രീകരിച്ചാണ് ഉച്ചകോടി. അഞ്ച് കരട് കര്‍മപദ്ധതികള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യുന്നുണ്ട്. 31ന് 53 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളെ പങ്കെടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ഒരുക്കുന്ന അത്താഴവിരുന്നില്‍ പ്രധാനമന്ത്രി പങ്കെടുക്കും.
മടക്കയാത്രയില്‍ ഏപ്രില്‍ രണ്ടിന് റിയാദിലത്തെുന്ന നരേന്ദ്ര മോദി, സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തും. മന്‍മോഹന്‍ സിങ് 2006ല്‍ സൗദി സന്ദര്‍ശിച്ച ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി സൗദിയില്‍ എത്തുന്നത്. സൗദി ഭരണ നേതാക്കളുമായി നടത്തുന്ന ചര്‍ച്ചക്കു പുറമെ, പ്രവാസി സമൂഹവുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും.
റിയാദ് മെട്രോ റെയില്‍ നിര്‍മാണം ഏറ്റെടുത്തു നടത്തുന്ന എല്‍ ആന്‍ഡ് ടി കമ്പനിയിലെയും വിവരസാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ സ്ഥാപനമായ ടി.സി.എസിലെയും ജീവനക്കാരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. സൗദിയിലെ പ്രമുഖ വ്യവസായികളുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്്. വിവിധ കരാറുകളില്‍ ഒപ്പുവെക്കും. ഏപ്രില്‍ മൂന്നിന് മടങ്ങും. തൊഴില്‍ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അരക്ഷിതാവസ്ഥയുടേതായ വലിയ പ്രശ്നങ്ങളൊന്നും ഇപ്പോള്‍ ഇന്ത്യക്കാര്‍ സൗദിയില്‍ നേരിടുന്നില്ളെന്നും ചോദ്യത്തിനു മറുപടിയായി വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാഷിങ്ടണില്‍ നരേന്ദ്ര മോദിയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ളെന്നും വികാസ് സ്വരൂപ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.