വ്യക്തിനിയമം: സമിതി റിപ്പോര്‍ട്ട് ആറാഴ്ചക്കകം സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലുള്ള വ്യക്തിനിയമങ്ങള്‍ പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച സമിതി തയാറാക്കിയ റിപ്പോര്‍ട്ട് ആറാഴ്ചക്കകം ഹാജരാക്കണമെന്ന് സുപ്രീംകോടതി. മുസ്ലിംകള്‍ ഉള്‍പ്പെടെ വിവിധ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലുള്ള വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളിലെ നിയമങ്ങള്‍ പഠിക്കാനാണ് സമിതിയെ വെച്ചിരുന്നത്. ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍, ജസ്റ്റിസ് യു.യു. ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മത്തേയോട് നിര്‍ദേശം നല്‍കിയത്. ബഹുഭാര്യത്വം, മുത്ത്വലാഖ്, നികാഹ് ഹലാല തുടങ്ങിയ മുസ്ലിം ആചാരങ്ങളുടെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് ശയറാ ബാനു എന്ന വനിത നല്‍കിയ പരാതിയില്‍ പ്രതികരണമറിയിക്കാന്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.