പരാതികൾ ലഭിച്ചാൽ രണ്ട്​ മാസത്തിനകം പരിഹരിക്കണമെന്ന്​ മോദിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി:  പരാതികള്‍ പരിഹരിക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പരാതി ലഭിച്ചാല്‍ രണ്ടുമാസത്തിനകം അതിന്മേല്‍ തീര്‍പ്പുണ്ടാക്കണം. നടപടി വൈകിയാല്‍ കര്‍ക്കശ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുമുണ്ട്.  വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കാറുള്ള പരിപാടിയിലാണ് ഇക്കാര്യം നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയത്. കെട്ടിക്കിടക്കുന്ന പരാതികള്‍ പരിഹരിക്കുന്നുവെന്ന് ഒരുമാസത്തിനകം ബോധ്യപ്പെടുത്തണമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരോട് മോദി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ സേവനങ്ങള്‍ കഴിയുന്നത്ര ഇലക്ട്രോണിക് മാര്‍ഗത്തില്‍ ലഭ്യമാക്കാന്‍ നടപടി വേണം. പാചകവാതക സബ്സിഡി പോലെ ആനുകൂല്യങ്ങള്‍ പരമാവധി ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നല്‍കാന്‍ സാധിക്കണം. ഭൂമി സംബന്ധമായ രേഖകള്‍ ആധാര്‍ കൂടി ഉപയോഗപ്പെടുത്തി ഓണ്‍ലൈനില്‍ സംയോജിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഭരണക്രമത്തില്‍ സര്‍ക്കാറിന്‍െറ ഇടപെടൽ കുറക്കുക എന്നതിന് സര്‍ക്കാര്‍ പിന്‍വാങ്ങുക എന്ന അർഥമില്ലെന്നും  പരാതികള്‍ എളുപ്പത്തില്‍ പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണെന്നും മോദി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.