മുസ്ലിം ഉന്നമനത്തിനും സാമ്പത്തിക  പരിഷ്കരണം വേണം –അരുണ്‍ ജയ്റ്റ്ലി

ന്യൂഡല്‍ഹി: സ്ഥിരതയുള്ള മതേതര സര്‍ക്കാറുകളുണ്ടായിട്ടും ബംഗാളിലെ മുസ്ലിം ന്യൂനപക്ഷത്തിന് മതിയായ സാമ്പത്തിക പുരോഗതിയുണ്ടായില്ളെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പരിഷ്കരണം നടപ്പാക്കി വളര്‍ച്ചനിരക്ക് വര്‍ധിപ്പിക്കാത്തതുകൊണ്ടാണിത് സംഭവിച്ചതെന്നും ജെയ്റ്റ്ലി പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക വളര്‍ച്ച എന്ന വിഷയത്തില്‍ ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ വാര്‍ഷിക പ്രഭാഷണം നടത്തുകയായിരുന്നു ജെയ്റ്റ്ലി. 
ഗണ്യമായ മുസ്ലിം ന്യൂനപക്ഷമുള്ള ബംഗാളിനെക്കുറിച്ച് അമര്‍ത്യ സെന്‍ പുറത്തിറക്കിയ പഠനം നല്‍കുന്ന സ്ഥിതിവിവരക്കണക്ക് തൃപ്തികരമല്ളെന്ന് ജെയ്റ്റ്ലി പറഞ്ഞു. ന്യൂനപക്ഷ കാര്യങ്ങളില്‍ തല്‍പരരായ സ്ഥിരതയുള്ള മതേതര സര്‍ക്കാറുകളാണ് ബംഗാള്‍ ഭരിച്ചത്. എന്നിട്ടും മുസ്ലിംകളുടെ സാമ്പത്തിക സാഹചര്യം അങ്ങേയറ്റം പിന്നാക്കം പോകാന്‍ കാരണം കണ്ടെത്തേണ്ടതുണ്ട്. വരുമാനക്കമ്മിയുള്ള സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍.
 1991 മുതല്‍ തുടങ്ങിയ സാമ്പത്തിക പരിഷ്കരണം വഴി രാജ്യത്തിന് സാമ്പത്തിക വളര്‍ച്ചയുണ്ടായെന്നും അതിന്‍െറ ഗുണം ദേശീയ തലത്തില്‍ മുസ്ലിംകള്‍ക്കും ലഭിച്ചിട്ടുണ്ടെന്നും ജെയ്റ്റ്ലി അവകാശപ്പെട്ടു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.