Posted On
date_range Updated On
date_range ഉമര്‍ ഖാലിദിന്‍റെയും അനിര്‍ബെന്‍ ഭാട്ടാചാര്യയുടെയും കസ്റ്റഡി നീട്ടി
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥികള്‍ ആയ ഉമര്‍ ഖാലിദിന്‍റെയും അനിര്‍ബെന്‍ ഭാട്ടാചാര്യയുടെയും കസ്റ്റഡി കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് ഡല്‍ഹി പട്യാലഹൗസ് കോടതി ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയത്. രാജ്യ ദ്രോഹക്കുറ്റത്തിന് കേസെടുത്ത ഇരുവരുടെയും കസ്റ്റഡി ഇന്ന് അവസാനിക്കവെയാണ് ഇത്. അതിനിടെ, കനയ്യ കുമാറിനെതിരെ ഇന്‍റലിജന്‍സ് പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പിച്ച ഹരജി ഡല്‍ഹി ഹൈകോടതി തള്ളി. രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.