Posted On
date_range Updated On
date_range കഴുത്തിൽ കത്തിവെച്ചാലും 'ഭാരത് മാതാ കി ജയ്' എന്ന് വിളിക്കില്ലെന്ന് -മോഹൻ ഭഗവതിനോട് ഉവൈസി
മുംബൈ: താൻ ഒരിക്കലും 'ഭാരത് മാത് കീ ജയ്' എന്ന് വിളിക്കില്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. മാതൃ ഇന്ത്യയെ കുറിച്ചുള്ള മുദ്രാവാക്യങ്ങൾ വിളിക്കാൻ പുതിയ തലമുറയെ പഠിപ്പിക്കേണ്ടതുണ്ടെന്ന ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവതിന്‍റെ പ്രസ്താവനക്ക് മറുപടിയായാണ് ഉവൈസി ഇങ്ങനെ പറഞ്ഞത്.
താൻ ആ മുദ്രാവാക്യം വിളിക്കില്ല, നിങ്ങളെന്ത് ചെയ്യും ഭാഗവത് സാഹിബ് എന്നാണ് ഉവൈസി ഒരു പാർട്ടി റാലിയിൽ പറഞ്ഞത്. തന്‍റെ കഴുത്തിൽ കത്തിവെച്ചാലും ഒരിക്കലും അങ്ങിനെ മുദ്രാവാക്യം വിളിക്കില്ല. ഭരണഘടനയിൽ ഒരിടത്തും ഭാരത് മാതാ കി ജയ് എന്ന് വിളിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജെ.എൻ.യു സംഭവവികാസത്തിന്‍റെ പശ്ചാത്തലത്തിലാണ് ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത് പുതിയ തലമുറയെ 'ഭാരത് മാതാ കി ജയ്' വിളിക്കാൻ പഠിപ്പിക്കണമെന്ന് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.