ന്യൂഡല്‍ഹി: കേരളത്തിലും പശ്ചിമ ബംഗാളിലും നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനത്തൊന്‍ സാധ്യതയില്ളെന്ന് ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാര്‍. മുഖ്യധാരാ രാഷ്ട്രീയമല്ല തന്നെ ആകര്‍ഷിക്കുന്നതെന്ന് നേരത്തെതന്നെ പറഞ്ഞുകഴിഞ്ഞതാണെന്ന് കനയ്യ കുമാര്‍ വിശദീകരിച്ചു.
താനൊരു വിദ്യാര്‍ഥിയാണ്. പിഎച്ച്.ഡി കഴിഞ്ഞാല്‍ അധ്യാപകനാകണമെന്നാണ് താല്‍പര്യം. എങ്കിലും സജീവമായ പൊതുപ്രവര്‍ത്തനം തുടരും. രണ്ടു കൂട്ടുകാര്‍ ഇപ്പോഴും ജയിലിലാണ്. രോഹിത് വെമുല മുതല്‍ അലഹബാദ് യൂനിവേഴ്സിറ്റിയിലെ പുതിയ സംഭവങ്ങള്‍ വരെയുള്ള കാര്യങ്ങള്‍ തങ്ങള്‍ ജനമധ്യത്തില്‍ ഉയര്‍ത്തുന്നു.വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഒരുപാട് ചെയ്യാനുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വലിയ ദൂരം യാത്രചെയ്യാന്‍ സാധ്യതയില്ല. ഇടതുപാര്‍ട്ടികള്‍ക്കുവേണ്ടി കനയ്യ കുമാര്‍ പ്രചാരണം നടത്തുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ പറഞ്ഞിരുന്നു. ജാമ്യവ്യവസ്ഥയും മറ്റും മുന്‍നിറുത്തി പ്രചാരണത്തിനുള്ള തടസ്സങ്ങള്‍ അദ്ദേഹം പിന്നീട് ചൂണ്ടിക്കാട്ടുകയും ചെയ്തു. കനയ്യയെ കാമ്പസ് രാഷ്ട്രീയത്തിനപ്പുറം, തിടുക്കത്തില്‍ രാഷ്ട്രീയ പ്രചാരണങ്ങളിലേക്ക് ഇറക്കേണ്ടതില്ളെന്നാണ് സി.പി.ഐയുടെയും തീരുമാനം.
പബ്ളിസിറ്റിക്കുവേണ്ടിയാണ് താനും മറ്റു ജെ.എന്‍.യു വിദ്യാര്‍ഥികളും കളിക്കുന്നതെന്ന് മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞതിനെ കനയ്യ ചിരിച്ചുതള്ളി. അതിനുപകരം പഠിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് അദ്ദേഹം ഉപദേശിച്ചത്. 1973ല്‍ എ.ബി.വി.പി വിദ്യാര്‍ഥി നേതാവായി രാഷ്ട്രീയത്തില്‍ കടന്നുവന്ന നായിഡു തന്നെയാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് കനയ്യ ചൂണ്ടിക്കാട്ടി.
തങ്ങളുടേത് ആക്ടിവിസമാണ്. പക്ഷേ, സര്‍ക്കാറിന്‍േറത് രാഷ്ട്രീയക്കളിയാണ്. രണ്ടും തമ്മിലുള്ള വ്യത്യാസം അദ്ദേഹത്തിന് അറിയുമോ? അതറിയാതെ ഇത്തരം പ്രസ്താവനകള്‍ നടത്തരുത്. ജെ.എന്‍.യുവില്‍ അഡ്മിഷന്‍ കിട്ടാനുള്ള പ്രയാസം എല്ലാവര്‍ക്കുമറിയാം. പഠിക്കാതെ ഇവിടെ പിടിച്ചു നില്‍ക്കാനാവില്ല. പഠനവും പോരാട്ടവുമാണ് തങ്ങളുടെ മുദ്രാവാക്യം. ജെ.എന്‍.യുവിലെ ബുദ്ധികേന്ദ്രങ്ങളെ ഭയക്കുന്നവരാണ് ഇതിനെ രാഷ്ട്രീയമെന്ന് വിളിക്കുന്നതെന്നും കനയ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.