മോദി വ്യക്തിപരമായി ആക്ഷേപിച്ചുവെന്ന് രാഹുല്‍

ന്യൂഡല്‍ഹി: പാര്‍ലമെന്‍റില്‍ താന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി തരാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗമാണ് നടത്തിയത്. ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വാക്കുകള്‍ അദ്ദേഹം ഉദ്ധരിച്ചെങ്കിലും താന്‍ ചോദിച്ച ഒരു ചോദ്യത്തിനുപോലും മോദിക്ക് മറുപടിയുണ്ടായിരുന്നില്ല. ഞാന്‍ നാലു ചോദ്യങ്ങളാണ് ചോദിച്ചത്. എന്നാല്‍, ഒന്നിനും മറുപടി ഉണ്ടായിരുന്നില്ളെന്നും രാഹുല്‍ പറഞ്ഞു. സില്‍ചറിലെ ബാരക് താഴ്വരയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കള്ളപ്പണത്തെ വെളുപ്പിക്കാന്‍ അരുണ്‍ ജെയ്റ്റ്ലി ‘ഫെയര്‍ ആന്‍ഡ് ലവ്ലി സ്കീം’ പ്രഖ്യാപിച്ചിരിക്കുമ്പോള്‍ കള്ളപ്പണം തിരികെ കൊണ്ടുവന്ന് ഓരോ ഇന്ത്യക്കാരനും 15 ലക്ഷം നല്‍കുമെന്ന വാഗ്ദാനത്തെ കുറിച്ച് എന്താണ് പറയാനുള്ളത്, നാഗ കരാര്‍ ഒപ്പുവെക്കും മുമ്പ് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെയോ ജനങ്ങളുടെയോ അഭിപ്രായം തേടിയിരുന്നോ, ‘മെയ്ക് ഇന്‍ ഇന്ത്യ’ പദ്ധതി പ്രകാരം എത്രപേര്‍ക്ക് ജോലി നല്‍കി തുടങ്ങിയ ചോദ്യങ്ങളാണ് രാഹുല്‍ മോദിയോട് ചോദിച്ചിരുന്നത്. എന്നാല്‍, ചിലര്‍ക്ക് പ്രായമുണ്ട് പക്വതയില്ളെന്നായിരുന്നു രാഹുലിനെ കുറിച്ച് മോദിയുടെ പ്രതികരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.