വടാപാവ് സൗജന്യമായി നല്‍കിയില്ല; കച്ചവട സ്ഥാപനത്തില്‍ ശിവസേനാ പ്രവര്‍ത്തകന്‍െറ വിളയാട്ടം

മുംബൈ: വടാപാവ് സൗജന്യമായി നല്‍കാന്‍ വിസമ്മതിച്ച കച്ചവടക്കാരന് ശിവസേന നേതാവിന്‍െറ മര്‍ദനം. മഹാരാഷ്യ്രിലെ പ്രധാന ഭക്ഷണ വിഭവങ്ങളിലൊന്നാണ് വടാപാവ്.  ശിവസേനാ പ്രവര്‍ത്തകനായ സുനില്‍ മഹാദിക് എന്നയാള്‍ കച്ചവടക്കാരനായ  ചേതന്‍ ഗവേരിയയോട് 100 വടാപാവ് നല്‍കണമെന്ന്  ആവശ്യപ്പെട്ടിരുന്നു. ഇത് ലഭിക്കാതായപ്പോള്‍ ഇയാള്‍ കടയില്‍ നേരില്‍ വരുകയും മുളവടികൊണ്ട്  കച്ചവടക്കാരനെ അടിക്കുകയുമായിരുന്നു.

Full View
 
സംഭവം സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം മുമ്പ് താനെയില്‍ ശിവസേന പ്രവര്‍ത്തകന്‍  വനിതാ ട്രാഫിക് ഓഫീസറെ മര്‍ദിച്ചത് സി.സി.ടി.വി ദൃശ്യങ്ങള്‍ വൈറലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.