ജെ.എന്‍.യു വിഷയം: കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് ടെന്നീസ് താരം മാര്‍ട്ടിന നവരത്തിലോവ

ന്യൂഡല്‍ഹി: ജെ.എന്‍.യു വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെ ട്വിറ്ററിലൂടെ വിമര്‍ശിച്ച്  ടെന്നീസ് താരം മാര്‍ട്ടിന നവരത്തിലോവ. പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കരുതെന്നും അക്രമം ഒന്നിനും പരിഹാരമല്ളെന്നുമാണ് അവര്‍ പറഞ്ഞത്.

ജെ.എന്‍.യു വിദ്യാര്‍ഥികളെ രാജ്യദ്രോഹമാരോപിച്ച് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് നടന്ന മാര്‍ച്ചിനെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്‍െറ ലിങ്ക് ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്താണ് മാര്‍ട്ടിന ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

51കാരിയായ മുന്‍ ടെന്നീസ് താരം സിംഗിള്‍സില്‍ 18 ഗ്രാന്‍ഡ്സ്ളാമിനുടമയാണ്. ചെകോസ്ളൊവാക്യയില്‍ ജനിച്ച ഇവര്‍ പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. ഇന്ത്യന്‍ ടെന്നീസ് താരം ലിയാണ്ടര്‍ പേസുമൊത്ത് രണ്ട് ഗ്രാന്‍ഡ്സ്ളാം മിക്സഡ് ഡബിള്‍സ് കിരീട ജേതാക്കളായിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.