ബിഹാര്‍ പരീക്ഷാ ക്രമക്കേട്: പരീക്ഷാ ബോര്‍ഡ് മുന്‍ സെക്രട്ടറി അറസ്റ്റില്‍

പട്ന: ബിഹാറിലെ പരീക്ഷാ ക്രമക്കേട് കേസില്‍ സംസ്ഥാന സ്കൂള്‍ പരീക്ഷാ ബോര്‍ഡ് മുന്‍ സെക്രട്ടറി ഹരിഹര്‍നാഥ് ഝായെ അറസ്റ്റ് ചെയ്തു.
കേസില്‍ ഇയാള്‍ക്കെതിരെ തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തതെന്ന് എസ്.പി. മനു മഹാരാജ് പറഞ്ഞു. ഇതോടെ, കേസില്‍ പിടിയിലായവരുടെ എണ്ണം 20 ആയി. പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ റൂബി റായിയെ കൂടാതെ സംസ്ഥാന പരീക്ഷാ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ലാല്‍കേശ്വര്‍ സിങ്, ഭാര്യ ഉഷ സിങ്, ജെ.ഡി.യു മുന്‍ എം.എല്‍.എ, ഒരു കോളജ് പ്രിന്‍സിപ്പല്‍ എന്നിവരും അറസ്റ്റിലായവരില്‍പെടുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.