മൈസൂരുവില്‍ രാജവിവാഹം ഇന്ന്

മൈസൂരു: 1399 മുതല്‍ മൈസൂരു ഭരണാധികാരികളായിരുന്ന വോഡയാര്‍ രാജകുടുംബത്തിലെ കിരീടാവകാശി യദുവീര്‍ കൃഷ്ണദത്ത ചാമരാജ വോഡയാറുടെ വിവാഹം തിങ്കളാഴ്ച. രാജസ്ഥാനിലെ ധന്‍ഗാപുര്‍ രാജകുടുംബത്തിലെ ഹര്‍ഷവര്‍ധന്‍ സിങ്ങിന്‍െറയും മഹാശ്രീ കുമാരിയുടെയും രണ്ടാമത്തെ മകള്‍ ത്രിഷികയാണ് വധു. ചൊവ്വാഴ്ച വൈകീട്ട് ഏഴിന് ആരംഭിക്കുന്ന സല്‍ക്കാരച്ചടങ്ങിലേക്ക് 2000 പേരെയാണ് ക്ഷണിച്ചിരിക്കുന്നത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല, മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവര്‍ക്ക് പുറമെ വിവിധ രാജ്യങ്ങളുടെ സ്ഥാനപതികളും സല്‍ക്കാരത്തിനത്തെും. ജൂലൈ രണ്ടിന് ബംഗളൂരു പാലസിലും സല്‍ക്കാരച്ചടങ്ങുണ്ടാകും. വിവാഹത്തോടനുബന്ധിച്ച് ജൂണ്‍ 24 മുതല്‍ 29 വരെ സന്ദര്‍ശകര്‍ക്ക് കൊട്ടാരത്തില്‍ പ്രവേശം നിഷേധിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.